പത്മനാഭസ്വാമി ക്ഷേത്രത്തില 'ബി നിലവറ' തുറക്കണമെന്ന് വിദഗ്ധസമിതി
ദില്ലി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ തുറക്കണമെന്ന് വിദഗ്ധസമിതി. ബി നിലവറ തുറക്കാന്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് എം വേലായുധന്‍ നായര്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടത്.
വിദഗ്ധസമിതിക്ക് പുറമെ സുപ്രീംകോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായ് അധ്യക്ഷനായ ഓഡിറ്റ് അതോറിറ്റിയും ബി നിലവറ തുറക്കണമെന്ന് നിലപാടെടുത്തിരുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിലെ എ, സി, ഡി, എഫ്, ജി നിലവറകള്‍ തുറന്ന് കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ബി നിലവറ തുറക്കരുതെന്ന നിലപാടിലാണ് രാജകുടുംബം. നിലവറ തുറന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് രാജകുടുംബത്തിന്റെ മുന്നറിയിപ്പ്.
ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം ശക്തമായി എതിര്‍ക്കുകയും എന്നാല്‍ നിദഗ്ധസമിതി നിലവറ തുറക്കണമെന്ന നിലപാട് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമായും. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ പ്രദര്‍ശിപ്പാക്കാനായി മ്യൂസിയം സ്ഥാപിക്കണമെന്ന ശുപാര്‍ശയില്‍ തുടര്‍നടപടികളെടുക്കാന്‍ ഉത്തരവിറക്കണമെന്നും വിദഗിധസമിതി ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications