കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മഴയുടെ തീവ്രത കുറയുമെന്ന് വിദഗ്ധര്‍: അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന്!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ കേരളത്തില്‍ മഴയുടെ ലഭ്യത കുറയുമെങ്കിലും വടക്കന്‍ കേരളത്തിലെ മഴയും ശക്തമായിരിക്കില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ മേധാവി ഡോ. എം മഹാപത്രയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ പ്രളയമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പാലിക്കേണ്ടതുണ്ട്. എന്നാല്‍ വയനാട്,മലപ്പുറം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് നിലവിലുണ്ട്.

ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നുബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നു

ഒഡിഷ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണുമാണ് വയനാട്ടിലുള്‍പ്പെടെ നാശം വിതച്ചത്. വയനാട്ടില്‍ മഴ കുറഞ്ഞുവരുന്ന പ്രണതയാണുള്ളതെന്നാണ് കഴിഞ്ഞ 120 വര്‍ഷത്തെ കണക്കുകള്‍ പഠിച്ച ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. തീവ്രതയേറിയ ഈ മഴ ഉരുള്‍പൊട്ടലിന് കാരണമായതെന്നും മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മേഘങ്ങള്‍ക്ക് ശക്തി കൂടുതലുള്ളതിനാല്‍ മഴപെയ്യുമ്പോള്‍ വെള്ളം ശക്തിയായി താഴേക്ക് പതിയ്ക്കുകയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല റഡാര്‍ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് പറയുന്നു.

flood-15654

ആഗസ്ത് 12ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം ഉടലെടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കേരളത്തിന്റെ പശ്ചിമതീരത്ത് മഴയുണ്ടാകുന്നതിന് ഇടയാക്കുമെങ്കിലും തീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തെ അപേക്ഷിച്ച് കേരളത്തില്‍ 14 ശതമാനം മഴ കുറവാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പ്രളയം ആവര്‍ത്തിക്കില്ലെന്നും മഹാപത്ര ചൂണ്ടിക്കാണിക്കുന്നു.

English summary
Experts about rainfall in Kerala, to obeys alerts during natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X