Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ രണ്ടാഴ്ച ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് വിദഗ്ദ സമിതി; തീരുമാനം വൈകീട്ട്

തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ സമിതി നിർദ്ദേശം. ഇത് സംബന്ധിച്ച് സർക്കാർ ഇന്ന് തിരുമാനം കൈക്കൊള്ളം. സർവകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക.

ഇന്നലെ രാത്രി ചേർന്ന വിദഗ്ദ സമിതിയുടെ രണ്ട് യോഗത്തിലും രണ്ടാഴ്ച ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ഉയർന്നത്. കൊറോണ വൈറസിന്റെ യുകെ വകഭേദം വേഗത്തിൽ വ്യാപിക്കുകയാണ്. അന്തർസംസ്ഥാന യാത്രകൾ കൂടിയതോടെ മഹാരാഷ്ട്രയിൽ നിന്ന് കൊവിഡ് ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിൽ എത്താനുള്ള സാധ്യത ഏറെയാണെന്നും ഇത് നിയന്ത്രിക്കണമെങ്കിൽ രണ്ടാഴ്ച ലോക്ക് ഡൗൺ നടപ്പാക്കണമെന്നുമാണ് വിദഗ്ദ സമിതി നിർദ്ദേശിച്ചത്.

 lockdown-1619

അതേസമയം നിലവിൽ ലോക്ഡൗൺ നടപ്പാക്കുന്നത് ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് സർക്കാർ നിലപാട്. പ്രതിപക്ഷവും ഇതേ നിലപാടാണ് ആവർത്തിച്ചത്. സമ്പൂർണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാരാന്ത്യ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് സ്വീകാര്യം. കടകളുടെ പ്രവർത്തന സമയം നീട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം മിതത്വം പാലിക്കണമെന്നും ആഘോഷങ്ങൾ പ്രോട്ടോകോൾ പാലിച്ച് മാത്രം മതിയെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

സർവ്വകക്ഷി യോഗത്തിൽ ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകും. യോഗത്തിൽ കടുത്ത എതിർപ്പ് ഉയർന്നാൽ എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. സർവ്വകക്ഷിയോഗത്തിലെ തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ പ്രഖ്യാപനം വൈകീട്ട് 5.30 ഓടെ മുഖ്യമന്ത്രി നടത്തും.

ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍

Recommended Video

cmsvideo
    Do vaccines work against Double mutant variant? Here is the answer

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+