പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു: 24 മണിക്കൂറിനുള്ളിൽ ന്യൂനത പരിഹരിക്കാൻ നോട്ടീസ്
കളമശേരി: ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകര, പുതിയ റോഡ് ഭാഗങ്ങളിലെ ഫിൽ ഫിൽ റസ്റ്റോറന്റ്, കിച്ചൺ ഹട്ട്, സീ ബ്ലൂ ബേക്കറി ആന്റ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ എണ്ണ, ബീഫ് ഫ്രൈ, മീൻ വറുത്തത് ചപ്പാത്തി, പൊറോട്ട, കാലാവധി കഴിഞ്ഞ ആട്ട, പഞ്ചസാര എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടങ്ങളിലെ ഫ്രിഡ്ജും അടുക്കളയും വൃത്തിഹീനമായിരുന്നു.

ഹോട്ടലുകൾക്കു് 24 മണിക്കൂറിനുള്ളിൽ ന്യൂനത പരിഹരിക്കാനാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വി എം പ്രഭാഷിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ബോണി ബെന്നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.












Click it and Unblock the Notifications