കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍; കോണ്ടിനെന്റല് മില്ക്കോസിനെതിരെ കേസെടുത്തു
കൊച്ചി: കാലാവധി കഴിഞ്ഞ മാള്‍ട്ട് എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പുതിയ പായ്ക്കറ്റില്‍ മാറ്റി നിറച്ചു വിതരണം ചെയ്ത കേസില്‍ പ്രമുഖ ഉല്‍പ്പാദകരായ കോണ്ടിനെന്റല് മില്ക്കോസിനെതിരെ പൊലീസ് കേസെടുത്തു. കമ്പനിയുടെ മുഴുവന്‍ ഡയറക്റ്റര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.പി.ഷംസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ രജിസ്ട്രേഷനായുള്ള മില്‍ക്കോസ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് ഡല്‍ഹിയിലെ ന്യുഫ്രണ്ട്സ് കോളനിയിലാണ് സ്ഥിതി ചെയ്തിരുന്നത്. അടുത്തിടെ ഓഫിസ് അസമിലേക്ക് മാറ്റിയതായി ഇപ്പോള്‍ ഡെല്‍ഹിയിലുള്ള അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇതേത്തുടര്ന്നുകമ്പനീസ് ഓഫ് രജിസ്ട്രാറുമായി ബന്ധപ്പെട്ടു സ്ഥാപനത്തിന്റെ ഡയറക്റ്റര്‍മാരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി.

കുട്ടികള്‍ക്കുള്ള എനര്‍ജി ഉല്‍പ്പന്നങ്ങളായ മാള്‍ട്ടോ വിറ്റയും ചോക്കോ മാള്‍ട്ടും ഉള്‍പ്പെടെ വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കോണ്ടിനെന്റല് മില്‍ക്സ് പുറത്തിറക്കുന്നുണ്ട്. കേരളത്തിലെ വിതരണ ഏജന്‍സിയായ നെട്ടൂരിലെ കാര്‍വാര്‍ അസോസിയേറ്റ്സിന്റെ ഗോഡൗണില്‍ കഴിഞ്ഞ മാസം ആദ്യം ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ മാള്‍ട്ടോ വിറ്റയും ചോക്കോ മാള്‍ട്ടയും പുതിയ പായ്ക്കറ്റുകളില്‍ മാറ്റി നിറയ്ക്കുന്നതു പിടികൂടി. ഏജന്‍സി നടത്തിപ്പുകാരനായ ശിവസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ അറിവോടെയാണിതെന്നും കണ്ടെത്തിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications