കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍; കോണ്ടിനെന്റല്‍ മില്‍ക്കോസിനെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

കൊച്ചി: കാലാവധി കഴിഞ്ഞ മാള്‍ട്ട് എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പുതിയ പായ്ക്കറ്റില്‍ മാറ്റി നിറച്ചു വിതരണം ചെയ്ത കേസില്‍ പ്രമുഖ ഉല്‍പ്പാദകരായ കോണ്ടിനെന്റല്‍ മില്‍ക്കോസിനെതിരെ പൊലീസ് കേസെടുത്തു. കമ്പനിയുടെ മുഴുവന്‍ ഡയറക്റ്റര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.പി.ഷംസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ രജിസ്‌ട്രേഷനായുള്ള മില്‍ക്കോസ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് ഡല്‍ഹിയിലെ ന്യുഫ്രണ്ട്‌സ് കോളനിയിലാണ് സ്ഥിതി ചെയ്തിരുന്നത്. അടുത്തിടെ ഓഫിസ് അസമിലേക്ക് മാറ്റിയതായി ഇപ്പോള്‍ ഡെല്‍ഹിയിലുള്ള അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇതേത്തുടര്‍ന്നുകമ്പനീസ് ഓഫ് രജിസ്ട്രാറുമായി ബന്ധപ്പെട്ടു സ്ഥാപനത്തിന്റെ ഡയറക്റ്റര്‍മാരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി.

mard

കുട്ടികള്‍ക്കുള്ള എനര്‍ജി ഉല്‍പ്പന്നങ്ങളായ മാള്‍ട്ടോ വിറ്റയും ചോക്കോ മാള്‍ട്ടും ഉള്‍പ്പെടെ വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കോണ്ടിനെന്റല്‍ മില്‍ക്‌സ് പുറത്തിറക്കുന്നുണ്ട്. കേരളത്തിലെ വിതരണ ഏജന്‍സിയായ നെട്ടൂരിലെ കാര്‍വാര്‍ അസോസിയേറ്റ്‌സിന്റെ ഗോഡൗണില്‍ കഴിഞ്ഞ മാസം ആദ്യം ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ മാള്‍ട്ടോ വിറ്റയും ചോക്കോ മാള്‍ട്ടയും പുതിയ പായ്ക്കറ്റുകളില്‍ മാറ്റി നിറയ്ക്കുന്നതു പിടികൂടി. ഏജന്‍സി നടത്തിപ്പുകാരനായ ശിവസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ അറിവോടെയാണിതെന്നും കണ്ടെത്തിയിരുന്നു.


English summary
expired food items, case against condinental malcose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X