Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാം!! സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങേണ്ട!!

ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമായും നീട്ടിയിട്ടുണ്ട്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമാക്കിയാണ് ഉയര്‍ത്തിയത്.

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

നിലവില്‍ ആറ് മാസമാണ് ഈ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി. ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമായും നീട്ടിയിട്ടുണ്ട്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമാക്കിയാണ് ഉയര്‍ത്തിയത്.

government office

എന്‍ജിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷയ്‌ക്കൊപ്പം ജാതി വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തണണെന്ന് നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമയത്ത് വിദ്യാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. അലോട്ട്‌മെന്റ് സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പട്ടിക വിഭാഗ- പിന്നാക്ക ക്ഷേമമന്ത്രി എകെ ബാലനും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട സമയത്ത് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും എന്‍ട്രസിനായി അപേക്ഷിക്കുന്നത്. എന്നാല്‍ റാങ്ക് ലിസ്റ്റ് വന്ന ശേഷം പ്രവേശനത്തിനായുള്ള സീറ്റ് അലോട്ട്‌മെന്റ് സമയത്താണെങ്കില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 40,000 ആയി കുറയും.

സര്‍ട്ടിഫിക്കറ്റിനായി എത്തുന്ന വിദ്യാര്‍ഥികളുടെ തിരക്കും പലതവണ കയറി ഇറങ്ങേണ്ടി വരുന്ന ബുദ്ധിമുട്ടും ഇതോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല വില്ലേജ്, താലൂക്ക് ഓഫീസുകളിലെ മറ്റ് ജോലിത്തിരക്കുകളും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസമാകാറുണ്ട്. ഇതും ഒഴിവാക്കാനാകും.

വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസിലെ ശുപാര്‍ശ പ്രകാരം താലൂക്ക് ഓഫീസില്‍ നിന്നുമാണ് ലഭിക്കുന്നത്. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് ഉടന്‍ ഇറക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+