കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി.. ഇത് സർക്കാരിന്റെ ബാർനയമെന്ന് മന്ത്രി

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി വിവാദത്തിലായിരിക്കുകയാണ്. നിലവിലുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചിരിക്കുന്നത്. ടൂറിസം മേഖലയ്ക്ക് വേണ്ടിയാണ് ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ചത് എന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വിശദീകരണം. ഈ നടപടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണ് എന്നും മന്ത്രി വിശദീകരിച്ചു. ടൂറിസ്റ്റുകളുടെ അസൗകര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?

bar

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ട ഭേദഗതി എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നും മന്ത്രി പ്രതികരിച്ചു. ഇതിന് മുന്‍പ് ഉണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വിശദീകരിച്ചു. ഇനി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാം. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധിയില്‍ ഇളവ് വരുത്തിയിട്ടില്ല. അത് 200 മീറ്റര്‍ ആയിത്തന്നെ തുടരും

English summary
Explanation by Exise minister TP Ramakrishnan on Bar distance reduction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X