കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം; സംഘം പിടിച്ച് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം; നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് സംഘം കുട്ടികളെ കെണിയിലാക്കുന്നത്.

Police

ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണ് പങ്കുവയ്ക്കുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പള്ളിക്കൽ പോലീസിന് വിവരം ലഭിച്ചിരുന്നു. ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പരുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പരുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങള്‍ ഇരയാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു

വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

കുറയാതെ കൊവിഡ്;ഇന്ന് 22,056 പേർക്ക് രോഗം..മലപ്പുറത്തും തൃശ്ശൂരും 3000 ത്തിന് മുകളിൽ രോഗികൾകുറയാതെ കൊവിഡ്;ഇന്ന് 22,056 പേർക്ക് രോഗം..മലപ്പുറത്തും തൃശ്ശൂരും 3000 ത്തിന് മുകളിൽ രോഗികൾ

ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിന് 25 മില്യൺ യുഎസ് ഡോളർ സഹായം;ഭീകരയ്ക്കെതിരെ ഒന്നിച്ച് പോരാടാനും ധാരണഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിന് 25 മില്യൺ യുഎസ് ഡോളർ സഹായം;ഭീകരയ്ക്കെതിരെ ഒന്നിച്ച് പോരാടാനും ധാരണ

Recommended Video

cmsvideo
Keralites supports Gauri Nandha and criticize police | Oneindia Malayalam

പ്ലസ് വൺ പ്രവേശനം അടുത്താഴ്ച മുതൽ; വടക്കൻ കേരളത്തിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുംപ്ലസ് വൺ പ്രവേശനം അടുത്താഴ്ച മുതൽ; വടക്കൻ കേരളത്തിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും

English summary
Exploiting children by trapping them through new media; Police arrested the gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X