Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷത്തിന് താഴെ പോകുമോ? പോളിങിലെ ഇടിവ് പരിശോധിക്കാന്‍ എഐസിസിയും

കല്‍പ്പറ്റ: ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നല്‍കാനുള്ള യുഡിഎഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി വയനാട് ഉപതിരഞ്ഞെടുപ്പിലെ കുറഞ്ഞ വോട്ടിങ് ശതമാനം. മുതിർന്ന ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി നാടും കാടും ഇളക്കിയുള്ള പ്രചരണം നടത്തിയിട്ടുണ്ട് 64.72 ശതമാനം പേർ മാത്രമാണ് പോളിങ് ബൂത്തിലേക്ക് എത്തിയത്. ഏപ്രിലില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനമായിരുന്നു പോളിങ്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 8.85 ശതമാനത്തിന്റെ കുറവാണ് പോളിങ്ങിലുണ്ടായത്.

പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാക്കുമെന്ന അവകാശവാദവുമായിട്ടാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയത്. ചില നേതാക്കളാകട്ടെ ഇത് ഒരു പടി കൂടി കടന്ന് 6 ലക്ഷം എന്നതിലേക്ക് കടന്നു. 1471742 വോട്ടർമാരാണ് വയനാട്ടില്‍ ഇത്തവണ ആകെയുണ്ടായിരുന്നത്. ഇതില്‍ വോട്ടുരേഖപ്പെടുത്തിയതാകട്ടെ 952543 പേർ മാത്രം. തപാല്‍ വോട്ടുകളുടെ എണ്ണം കൂടി ചേരുമ്പോള്‍ സഖ്യയില്‍ ചെറിയ മാറ്റമുണ്ടായേക്കാം.

priyanka-gandhi

2019 ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി മത്സരിക്കാന്‍ എത്തിയപ്പോള്‍ 80 ശതമാനമായിരുന്നു അന്നത്തെ വോട്ടിങ് നില. പോള്‍ചെയ്യപ്പെട്ട വോട്ടുകളില്‍ 64.94 ശതമനാവും സ്വന്തം പെട്ടിയിലാക്കിയപ്പോഴാണ് അദ്ദേഹത്തിന് 431770 വോട്ടെന്ന റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെ പോളിങ് 73.57 ശതമാനമായും രാഹുലിന്റെ വിഹിതം 59.69 ശതമാനമായും കുറഞ്ഞു. ഇതോടെയാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം 364422 ലേക്ക് ഇടിയുന്നത്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയവർ പോലും ഇത്തവണ തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചില്ല. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം എന്നല്ല, കഴിഞ്ഞ തവണ രാഹുല്‍ നേടിയ 3.64 ലക്ഷം കടത്തല്‍ പോലും യു ഡി എഫിന് പ്രയാസകരമായിരിക്കും. ഏറ്റവും കുറഞ്ഞ സാഹചര്യത്തിലും മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് പരിശോധിക്കാന്‍ എഐസിസിയും തീരുമാനിച്ചിട്ടുണ്ട്.

തങ്ങളുടെ വോട്ടുകള്‍ എല്ലാം തന്നെ പോള്‍ചെയ്യപ്പെട്ടതിനാല്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എ വ്യക്തമാക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കടക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കും. എല്‍ ഡി എഫ്, എന്‍ ഡി എ മുന്നണികള്‍ കാര്യമായ പണിയെടുക്കാത്തതാണ് കുറഞ്ഞ പോളിങ്ങിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു.

മണ്ഡലത്തില്‍ മാത്രമാണ് ഇത്തവണ അവധിയുള്ളത്. പൊതുതിരഞ്ഞെടുപ്പാണെങ്കില്‍ എല്ലായിടത്തും അവധിയുണ്ടാകും. ആ സമയത്ത് ബാംഗ്ലൂരിലും മൈസൂരിലുമൊക്കെയായി പുറത്ത് പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യാനായി എത്താന്‍ സാധിക്കും. എന്നാല്‍ ഇത്തവണ വന്നത് കുറച്ച് പേർ മാത്രമാണ്. വിദേശത്ത് നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ആ ഒരു ഭാഗം മാറ്റി നിർത്തിയാല്‍ ഞങ്ങളുടെ എല്ലാം വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വരാതിരുന്നതില്‍ ബഹുഭൂരിപക്ഷവും എല്‍ ഡി എഫ്, എന്‍ ഡി എ വോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ഉപതിരഞ്ഞെടുപ്പ് എന്ന തങ്ങളുടെ രാഷ്ട്രീയ ആരോപണം ശരിവെക്കുന്നതാണ് കുറഞ്ഞ പോളിങിലൂടെ വ്യക്തമാകുന്നതെന്നാണ് എല്‍ ഡി എഫ് ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഗാന്ധി മണ്ഡലം ഉപേക്ഷിച്ച് പോയത് അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാരിൽ സ്വാഭാവികമായും നിരാശയുണ്ടാക്കിയിട്ടുണ്ടാകും. വോട്ടിങ് ശതമാനം കുറയാന്‍ അതും കാരണമായിട്ടുണ്ടാകുമെന്നാണ് മന്ത്രി ഒആർ കേളു വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+