കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ വളത്തിന്റെ മറവില്‍ വന്‍സ്ഫോടക വസ്തു കടത്ത്; അന്വേഷണം മലപ്പുറം മേല്‍മുറി സ്വദേശിയെ കേന്ദ്രീകരിച്ച്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കര്‍ണാടകയില്‍നിന്നും മോങ്ങത്തേക്ക് ജൈവ വളത്തിന്റെ മറവില്‍ വന്‍സ്ഫോടക വസ്തു ശേഖരം കടത്തിയ കേസന്വേഷണം മലപ്പുറം മേല്‍മുറി സ്വദേശി ബാസിതിനെ കേന്ദ്രീകരിച്ച്. ഇന്നലെയാണു ഏഴ് ടണ്‍ സ്ഫോടക വസ്തുക്കള്‍ ലോറിയില്‍ നിന്നും മോങ്ങം ഗോഡൗണില്‍ നിന്നുമായി പൊലീസ് പിടികൂടിയത്.

ദേശീയപാതക്കായി വീട് പൊളിക്കുന്നു; പുറംലോകം കാണാത്ത മകളുമായി നിലയില്ലാകയത്തില്‍ മുഹമ്മദലി
കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്ഫോടക വസ്്തുക്കള്‍ എത്തിച്ചിരിക്കുന്നത്.ഇവയുടെ പോസ്റ്റര്‍ പെട്ടികളില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണ്.മലപ്പുറം മേല്‍മുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണ് മരങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു.കോട്ടയം സ്വദേശിക്ക് ഇയാള്‍ വാടക്ക് നല്‍കിയിരുന്നെങ്കിലും ഒരുമാസം മുമ്പ് ഉടമ തിരികെ വാങ്ങിയിരുന്നു.

 paroshodana

ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാസിതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഇയാളെ പിടികൂടി ചോദ്യംചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. നിലവില്‍ ഈ സ്‌ഫോടകള്‍ വസ്തുക്കള്‍ എന്തിനാണ് എത്തിച്ചതെന്ന കാര്യത്തില്‍ പോലീസിനും വ്യക്തതയില്ല.

സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍ക്കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണ്ണാടക കല്‍ക്കര ചിക്കുമംഗ്ലൂര്‍ ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തു. ലോറി കസ്റ്റഡിയിലെടുത്ത പൊലീസ് ഗോഡൗണ്‍ ഉടമക്കായി അന്വേഷണം തുടങ്ങി.

മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ രജ്ഞിതും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 മോങ്ങത്ത് വെച്ച് കര്‍ണ്ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്നും,തുടര്‍ന്ന് സി.ഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ഗോഡൗണിലും നടത്തിയ പരിശോധനയിലുമാണ് വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

10,000 ഓഡിനറി ഡിക്ടനേറ്റര്‍,270 വലിയ പെട്ടികളിലായി സൂക്ഷിച്ച 67,50 കിലോ ജലാറ്റിന്‍ സ്റ്റിക്ക്ക്(54810 എണ്ണം),38872.5 മീറ്റര്‍ നീളമുളള 213 റോളുകളാലായി സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്.75 ജൈവവള ചാക്കുകള്‍ക്ക് ചൂറ്റും മറച്ചാണ് ഇവ ലോറിയിലുണ്ടായിരുന്നത്.പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്ന് ബോധ്യമായത്.

തുടര്‍ന്ന് പൊലീസ് ഗോഡൗണ്‍ പരിശോധന നടത്തിയത്.ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7000 ഇക്ട്രിക് ഡിറ്റനേറ്ററും, 21045 മീറ്റര്‍ നീളത്തില്‍ 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി.രണ്ടിടങ്ങളില്‍ നിന്നുമായി ലക്ഷങ്ങളുടെ ഏഴ് ടണ്‍ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്.

കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്ഫോടക വസ്്തുക്കള്‍ എത്തിച്ചിരിക്കുന്നത്.ഇവയുടെ പോസ്റ്റര്‍ പെട്ടികളില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണ്.

ദേശീയപാതക്കായി വീട് പൊളിക്കുന്നു; പുറംലോകം കാണാത്ത മകളുമായി നിലയില്ലാകയത്തില്‍ മുഹമ്മദലിദേശീയപാതക്കായി വീട് പൊളിക്കുന്നു; പുറംലോകം കാണാത്ത മകളുമായി നിലയില്ലാകയത്തില്‍ മുഹമ്മദലി

English summary
explosive found in malapuram police start investigation to malapuram native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X