കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

Google Oneindia Malayalam News

മുക്കം: മുക്കത്ത് അനധികൃതമായി ലോറിയിൽ കടത്തിയ ഒരു ടൺ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം ഒടത്തെരുവിൽ നിന്നാണ് മുക്കം എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ ലോറി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എൻ 56 എ 8565 ലോറിയാണ് പിടികൂടിയത്. തമിഴ്നാട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി മാതേശു (41) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?
ക്വാറികളിലും മറ്റു പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പ്രതി മൊഴി നല്‍കിയതായി ഡിവൈഎസ്പി പി.സി സജീവന്‍ പറഞ്ഞു. ഓമശേരിയില്‍ എത്തിച്ചു നല്‍കാനായിരുന്നു കരാര്‍. ലോറിയുടെ മൂന്നു ഭാഗങ്ങളിലായാണ് 44 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നത്.

 lorryll

ആകെ 8000 ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ഒരു സ്റ്റിക്ക് 100 മുതല്‍ 150 രൂപ വരെ ഈടാക്കും. ഇവ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോക്‌സ് നമ്പറും സീരിയല്‍ നമ്പറും ചുരണ്ടിമാറ്റിയ നിലയിലാണ്. ലോറിക്കുള്ളില്‍ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന പെട്ടിക്കുള്ളിലും ലോറിയുടെ കാരിയറിനു മുകളിലും ലോറിക്കുപിന്നില്‍ മടക്കിയിട്ട ടാര്‍പായയുടെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. കൂടാതതെ ലോറിയുടെ ഡീസല്‍ ടാങ്കിനു മുകളില്‍ 10 അടി വീതിയില്‍ വേറെയും രഹസ്യഅറ ഉണ്ടായിരുന്നു.

ശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കടന്നപ്പള്ളിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി! സൈക്കിൾ സവാരി കഴിഞ്ഞെത്തിയ മന്ത്രി റോഡിൽ കുടുങ്ങി...കടന്നപ്പള്ളിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി! സൈക്കിൾ സവാരി കഴിഞ്ഞെത്തിയ മന്ത്രി റോഡിൽ കുടുങ്ങി...

English summary
explosives found in mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X