കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ 360 കിലോഗ്രാം സ്‌ഫോടക ശേഖരം പിടികൂടി

30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

പത്തനംതിട്ട: സുരക്ഷയുടെ ഭാഗമായി പോലീസും വിവിധ സേനാവിഭാഗങ്ങളും വനത്തില്‍ നടത്തിയ തിരച്ചിലില്‍ ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചത്. വനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡും കമാന്‍ഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് കര്‍ശന സുരക്ഷയുടെ ഭാഗമായി തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടയില്‍ ശബരീപീഠത്തില്‍ നിന്ന് 150 മീറ്റര്‍ അകലെ നിന്നും വെടിമരുന്ന് കണ്ടെത്തുകയായിരുന്നു. കൂറ്റന്‍ മരത്തിനടിയില്‍ പടുതയിട്ടു മൂടിയ നിലയിലായിരുന്നു സ്‌ഫോടക വസ്തു ശേഖരം.

Sabarimala

സ്‌ഫോടക വസ്തുക്കള്‍ അട്ടിമറിയുടെ ഭാഗമായുള്ളതായിരിക്കില്ലെന്ന് പോലീസ് പറയുന്നു. ശബരിപീഠത്തില്‍ വിഷു ഉല്‍സവം വരെ വെടി വഴിപാട് നടന്നിരുന്നെങ്കിലും പിന്നീടിത് വനം വകുപ്പ് തടഞ്ഞിരുന്നു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കണ്ടെടുത്ത സ്‌ഫോടക വസ്തു ശേഖരം ട്രാക്ടറില്‍ പോലീസ് സന്നിധാനത്തേക്ക് മാറ്റി.

കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. സന്നിധാനം പോലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്‌ഐ അശ്വിത് എം. കാരായ്മയില്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ സദാശവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌ഫോടകവസ്തു പിടിച്ചത്.

English summary
360 kg explosives found in Sabarimala forests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X