കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപേക്ഷിച്ചാല്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട്

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഇനി നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. അപേക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്കകം പാസ്‌പോര്‍ട്ട് നിങ്ങളുടെ കൈകളില്‍ എത്തും. എക്‌സ്പ്രസ് പാസ്‌പോര്‍ട്ട് സംവിധാനമാണ് ഇനി നിലവില്‍ വരാനിരിക്കുന്നത്. പുതിയ പദ്ധതി ആറുമാസത്തിനകം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ കുറച്ച് തുക ഇതിനായി നല്‍കേണ്ടി വരും എന്നുമാത്രം. നിലവിലുള്ള 1500 രൂപയ്ക്ക് പുറമെ 5000 രൂപ അധികം നല്‍കേണ്ടി വരും. സാധാരണനിലയില്‍ ഇരുപത് ദിവസത്തിനകം പാസ്‌പോര്‍ട്ട് കിട്ടുമെന്നാണ് പറയുന്നതെങ്കിലും ദിവസം ഇതിലും നീളാറുണ്ട്.

passport

തത്കാല്‍ പാസ്‌പോര്‍ട്ടിന് മൂന്ന് ദിവസവുമാണ് എടുക്കാറ്. 200 രൂപയാണ് ഇതിന് അധികം നല്‍കുന്നത്. രാവിലെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ വൈകിട്ടോടെ സ്പീഡ് പോസ്റ്റ് വഴി പാസ്‌പോര്‍ട്ട് എത്തും. വെരിഫിക്കേഷന്‍ നടക്കുന്നതോ ഓണ്‍ലൈന്‍ വഴിയും.

ജില്ലാ പോലീസ് സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം വഴിയുള്ള വിവരശേഖരണ ചുമതല. എക്‌സ്പ്രസ് പാസ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ കൂടുതല്‍ സേവനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍.

English summary
Soon, you will get your passport in just one day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X