ബാലുശേരിയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കി; കാരണം പോലീസ് മര്‍ദ്ദനം, ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്
രാജന്റെ ബൈക്കില്‍ സ്വകാര്യ ബസ് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കോഴിക്കോട്: ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്ത ഭടന്‍ ജീവനൊടുക്കിയത് പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്താണെന്ന് തെളിയിക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചു. വിമുക്ത ഭടന്‍ രാജന്‍ നായരാണ് കഴിഞ്ഞാഴ്ച വീടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ചത്.

രാജന്റെ ബൈക്കില്‍ സ്വകാര്യ ബസ് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകനോടൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം.
സ്‌റ്റേഷനില്‍ രാജന്‍ നായര്‍ക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ബാലുശേരി പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കി.












Click it and Unblock the Notifications