കേന്ദ്രം പാസ്പോര്‍ട്ട് നിഷേധിച്ചു; മന്ത്രി കെ ടി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: സൗദി അറേബ്യയില്‍ ദുരിതത്തിലായ മലയാളികളെ നാട്ടിലെത്തിക്കാനും മറ്റു നിയമ പരിരക്ഷ നല്കാനുമായുള്ള മന്ത്രി കെ ടി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തില്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നിരസിച്ചതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. ഇതിനായി മന്ത്രി അപേക്ഷ നല്‍കിയിരുന്നു.
സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മലയാളികളെ കാണാന്‍ സൗദിക്ക് പോകുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും അനുഗമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടും വിസയും ഫ് ളൈറ്റും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് യാത്ര അനിശ്ചിതത്വത്തിലായത്.

വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇപ്പോള്‍ സൗദിയിലുണ്ട്. ഈ അവസരത്തില്‍ കേരളത്തിലെ മന്ത്രിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചത് എന്ത് കാരണം കൊണ്ടാണെന്ന് വ്യക്തമല്ല. മലയാളികള്‍ക്ക് നിയമപരിരക്ഷ ലഭിക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു.
മലയാളികള്‍ക്ക് ലഭിക്കുമായിരുന്ന നിയമസഹായ പരിരക്ഷയാണ് കേന്ദ്രത്തിന്റെ ഇടപെടലിലൂടെ നഷ്ടമായിരിക്കുന്നത്. കേരളത്തില്‍ നിന്നു ഒരു പ്രതിനിധി പോയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധി പോകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകും. ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാകണം ഇത്തരമൊരു നീക്കമെന്നും മന്ത്രി ആരോപിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications