കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം പാസ്‌പോര്‍ട്ട് നിഷേധിച്ചു; മന്ത്രി കെ ടി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ദുരിതത്തിലായ മലയാളികളെ നാട്ടിലെത്തിക്കാനും മറ്റു നിയമ പരിരക്ഷ നല്‍കാനുമായുള്ള മന്ത്രി കെ ടി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തില്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിരസിച്ചതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. ഇതിനായി മന്ത്രി അപേക്ഷ നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മലയാളികളെ കാണാന്‍ സൗദിക്ക് പോകുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും അനുഗമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടും വിസയും ഫ് ളൈറ്റും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് യാത്ര അനിശ്ചിതത്വത്തിലായത്.

ktjaleel

വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇപ്പോള്‍ സൗദിയിലുണ്ട്. ഈ അവസരത്തില്‍ കേരളത്തിലെ മന്ത്രിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചത് എന്ത് കാരണം കൊണ്ടാണെന്ന് വ്യക്തമല്ല. മലയാളികള്‍ക്ക് നിയമപരിരക്ഷ ലഭിക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു.

മലയാളികള്‍ക്ക് ലഭിക്കുമായിരുന്ന നിയമസഹായ പരിരക്ഷയാണ് കേന്ദ്രത്തിന്റെ ഇടപെടലിലൂടെ നഷ്ടമായിരിക്കുന്നത്. കേരളത്തില്‍ നിന്നു ഒരു പ്രതിനിധി പോയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധി പോകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകും. ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാകണം ഇത്തരമൊരു നീക്കമെന്നും മന്ത്രി ആരോപിച്ചു.

English summary
External affairs ministry denies diplomatic passport for KT Jaleel's Saudi visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X