Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ മൊഴികളും ദിലീപിനെതിരെ; നാലു കെട്ടുകളുമായി പോലീസ്, പ്രതിഭാഗത്തെ ഞെട്ടിച്ച് കോടതി

ജാമ്യം തള്ളിയ മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്ന് പറഞ്ഞത് പ്രതിഭാഗം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത് ശക്തമായ തെളിവുകളെന്ന് സൂചന. കേസിലെ എല്ലാ മൊഴികളും വിരല്‍ചൂണ്ടുന്നത് ദിലീപിലേക്കാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. നേരത്തെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ പിന്നീട് ദിലീപിനെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി തള്ളിയതും ദിലീപിന് തിരിച്ചടിയാണ്.

കേസിന്റെ മുഖ്യസൂത്രധാരന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോലീസിന്റെ കേസ് ഡയറി കോടതിയുടെ പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. നാല് കെട്ടുകളായാണ് കേസ് ഡയറി പോലീസ് തയ്യാറാക്കിയതും കൈമാറിയിട്ടുള്ളതും. തിങ്കളാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കുക.

ശക്തമായ വാദങ്ങള്‍

ശക്തമായ വാദങ്ങള്‍

ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആദ്യം ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ച അങ്കമാലി കോടതിയില്‍ ഉന്നയിച്ചതിനെതിനേക്കാള്‍ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിരത്തിയിരിക്കുന്നത്.

തെളിവുകള്‍ ലഭിച്ചു

തെളിവുകള്‍ ലഭിച്ചു

ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്. ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ അന്വേണണത്തിനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു.

ചരിത്രത്തിന്റെ ഭാഗം

ചരിത്രത്തിന്റെ ഭാഗം

ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷന്‍ എന്ന നിലയില്‍ ശിക്ഷിക്കപ്പെട്ടാല്‍ കേസ് ചരിത്രത്തിന്റെ ഭാഗമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, പ്രതിഭാഗത്തിന്റെ വാദങ്ങളും ഹൈക്കോടതിയില്‍ ശക്തമാണ്. ചില ഘട്ടത്തില്‍ പ്രോസിക്യൂഷനും മറ്റു ചില ഘട്ടത്തില്‍ പ്രതിഭാഗത്തിനും അനുകൂലമായ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

രണ്ടുപേര്‍ കണ്ടാല്‍ ഗൂഢാലോചനയാകുമോ

രണ്ടുപേര്‍ കണ്ടാല്‍ ഗൂഢാലോചനയാകുമോ

ഗൂഢാലോനയില്‍ തെളിവില്ലെന്നും രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ ഗൂഢാലോചന ആവില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ജീവിതം തകര്‍ക്കാനും ശ്രമം

ജീവിതം തകര്‍ക്കാനും ശ്രമം

ദിലീപിനെ കുടുക്കാന്‍ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാ ജീവിതം തകര്‍ക്കാനും സമൂഹത്തില്‍ നാണം കെടുത്താനുമുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

നിരവധി കരാറുകള്‍

നിരവധി കരാറുകള്‍

നിരവധി സിനിമകളുമായി ബന്ധപ്പെട്ട ദിലീപ് കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഇനിയും റിമാന്റില്‍ വയ്ക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ ജീവിതവും ഭാവിയും തകര്‍ക്കുന്നതിന് തുല്യമാകും. അതുകൊണ്ട് ജാമ്യം അനുവദിക്കണം- പ്രതിഭാഗം വ്യക്തമാക്കി.

 ഏറെ കാലം കഴിഞ്ഞപ്പോള്‍ പ്രതി

ഏറെ കാലം കഴിഞ്ഞപ്പോള്‍ പ്രതി

കേസില്‍ അന്തിമ കുറ്റപത്രം നേരത്തെ നല്‍കിയാണ്. അപ്പോഴൊന്നും ദിലീപിന്റെ പേര് ഉയര്‍ന്നിരുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ച് ഏറെ കാലം കഴിഞ്ഞാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്.

ബോധപൂര്‍വമായ നീക്കങ്ങള്‍

ബോധപൂര്‍വമായ നീക്കങ്ങള്‍

ആദ്യം 13 മണിക്കൂര്‍ ചോദ്യം ചെയ്തു. പിന്നീട് പത്ത് മണിക്കൂറും. ഈ വേളകളിലെല്ലാം പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതില്‍ ബോധപൂര്‍വമായ ചില നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രതിഭാഗം പറയുന്നു.

ഗൂഢാലോചന അന്വേഷിക്കാന്‍ തടസമില്ല

ഗൂഢാലോചന അന്വേഷിക്കാന്‍ തടസമില്ല

എന്നാല്‍, അല്‍പ്പം വൈകിയാലും ഗൂഢാലോചന അന്വേഷിക്കാന്‍ തടസമില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച ശേഷമുള്ള പോലീസ് നീക്കത്തില്‍ പ്രതിഭാഗം ദുരൂഹത ആരോപിച്ചപ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. ഗൂഢാലോചന കേസിലാണ് ദിലീപ് അറസ്റ്റിലായിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

ദിലീപിന് ജാമ്യം അനുവദിക്കണം

ദിലീപിന് ജാമ്യം അനുവദിക്കണം

പരാതിക്കാരിയും മറ്റൊരു സാക്ഷിയും സ്വാധീനത്തിന് തീരെ സാധ്യതയില്ലാത്തവരാണ്. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല. അതുകൊണ്ട് ദിലീപിന് ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

ഉചിതമല്ലാത്ത പരാമര്‍ശങ്ങള്‍

ഉചിതമല്ലാത്ത പരാമര്‍ശങ്ങള്‍

ജാമ്യം തള്ളിയ മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്ന് പറഞ്ഞത് പ്രതിഭാഗം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്തിമ വിധിയില്‍ പറയാറുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ജാമ്യ വിധിയില്‍ പറയുന്നത് ഉചിതമല്ലെന്നു അഭിഭാഷകന്‍ ബോധിപ്പിച്ചു. ഹൈക്കോടതിയും ഈ വാദത്തോട് യോജിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+