ആ രാത്രി ദിലീപിന്റെ വീട്ടിൽ പരിഭ്രാന്തനായി ഒരാൾ വന്നു; കൂടുതൽ തെളിവുകൾ പുറത്ത്!!സിസിടിവി ദൃശ്യം!!
ആ സമയത്ത് ദിലീപിന്റെ വീട്ടിന്റെ മുന്നിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് അയാൾ വീട്ടിലെക്ക് ഓടിക്കയറിയത്.
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തെളിവുകൾ കൂടി പുറത്തു വരുന്നു. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധുവിനെ പരിഭ്രാന്തനായി കണ്ടെന്ന് അയൽവാസി പറഞ്ഞതായി മനോരമന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അയാൾ അമിത വേഗത്തിൽ വീട്ടിമനുള്ളിലേക്ക് പാഞ്ഞുപോയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ആ സമയത്ത് ദിലീപിന്റെ വീട്ടിന്റെ മുന്നിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് അയാൾ വീട്ടിലെക്ക് ഓടിക്കയറിയത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ വ്യക്തമാകുമെന്നും സാക്ഷി പറഞ്ഞതായി മനോരമ ന്യൂസ് വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

പോലീസ് നിരത്തിയത് 19 തെളിവുകൾ
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത് നിര്‍ണായകമായ പത്തൊന്‍പത് തെളിവുകള്‍. മഴവില്‍ അഴകില്‍ അമ്മയെന്ന പരിപാടിയിലെ സുനിയുടെ വിഐപി പാസ് മുതല്‍ കാവ്യാമാധവന്റെ വ്യവസായ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍വരെ നിരത്തിയാണ് പൊലീസ് ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ പങ്ക് തെളിയിച്ചത്.

ഗൂഡാലോചന ഹോട്ടലിൽ
2013ല്‍ കൊച്ചി എംജി റോഡിലുള്ള ഹോട്ടല്‍ ആബാദ് പ്ലാസയിലെ 410-ാം മുറിയില്‍ വെച്ചാണ് കൃത്യം നടത്താനായുള്ള ആദ്യ ഗൂഢാലോചന നടന്നത്. രാത്രിയായിരുന്നു ഗൂഢാലോചന നടന്നത്.

അമ്മ ഷോയിലെ വാക്ക് തർക്കം
2013ല്‍ അമ്മ ഷോ റിഹേഴ്‌സലിനിടെയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ദിലീപ് കാവ്യ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമായത്.

ലോക്കേഷനിലെ ഫോട്ടോകൾ
2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും നേരില്‍ കണ്ടു. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ഫോട്ടോയും പൊലീസിന് ലഭിച്ചിരുന്നു.

തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍...
നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍ ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടും. ഇത് സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതില്‍ പോലീസിന് സഹായകമായി.

ഫോൺ സംഭാഷണം 12 സെക്കന്റ് മാത്രം
നടി ആക്രമിക്കപ്പെട്ട വിഷയം ദിലീപിനെ വിളിച്ചറിയിക്കാന്‍ നിര്‍മ്മാതാവ് ആന്റോ ജോസ്ഫ് വിളിച്ച ഫോണ്‍കോള്‍ 12 സെക്കന്റില്‍ ദീലീപ് കട്ട് ചെയ്തു. വിഷയം അറിഞ്ഞ ഉടന്‍ നടിയുടെ അടുത്ത് ആദ്യമെത്തിയതില്‍ ഒരാളായിരുന്നും ആന്റോ ജോസഫ്. ഇത്രയും ഗൗരവകരമായ ഒരു വിഷയം ആദ്യമായി അറിയുന്ന ഒരാള്‍ എങ്ങനെ 12 സെക്കന്‍ഡില്‍ കോള്‍ കട്ട് ചെയ്യും എന്നതും അന്വേഷണ വിധേയമായി.

ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളും നിർണ്ണായകം
കാവ്യ മാധവന്റെ വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായെന്ന സൂചനയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications