കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമക്ക് തുഞ്ചന്‍പറമ്പില്‍ വിലക്കോ?? ഒടുവിൽ എംടിയും കൈയ്യൊഴിഞ്ഞു..

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമക്ക് തുഞ്ചന്‍പറമ്പില്‍ വിലക്ക്. മലയാള ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള അപ്രഖ്യാപിത വിലക്കാണ് ഇനിയും അവസാനിക്കാത്തത്. എംടി വാസുദേവന്‍ നായര്‍ ചെയര്‍മാനായുള്ള ട്രസ്റ്റിന്റെ അജണ്ടയില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്ല. തുഞ്ചന്‍ പറമ്പിന്റെ വികസനത്തിന് അനുവദിച്ച മൂന്നു കോടി രൂപ പൂന്തോട്ടം നിര്‍മിക്കാനാണ് തീരുമാനം.

പിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽപിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽ

തിരൂര്‍ നഗരത്തില്‍ എവിടേയും തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറല്ല. നഗരസഭ മുന്‍കൈ എടുത്ത് തുഞ്ചന്‍ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൗണ്‍സിലിന്റെ പരിഗണനക്ക് പോലും വരാതെ ചവറ്റുകൊട്ടയില്‍ വീണു. തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടിയെടുക്കേണ്ടത് തുഞ്ചന്‍ സ്മാരക ട്രസ്റ്റാണെന്നാണ് തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ഗിരീഷ് പറയുന്നത്. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹത്തുക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ടു ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്തു മാത്രമാണ് പ്രതിമാ വിരോധം.

prathima-

18 വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജംങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ദിനപത്രം തയ്യാറായി. ഈ പത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭയ്ക്കഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പ്പിയാണ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിച്ചത്.എന്നാല്‍ അത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച പ്ലാറ്റ്‌ഫോറം ചിലരെ ചൊടിപ്പിച്ചു. സോപാനം മാതൃകയിലാണ് നിര്‍മാണം അതിനു മീതെ പ്രതിമ വന്നാല്‍ പൂജ തുടങ്ങുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേക്കും തൂവലിന്റയും ശില്‍പം വെച്ച് പത്രസ്ഥാപനം തടിയൂരി.

എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാവാതെ ചാക്കില്‍ പൊതിഞ്ഞ നിലയില്‍13 വര്‍ഷം ശില്‍പിയുടെ വീട്ടില്‍ കിടന്നു. തിരൂരില്‍ ഒരിടത്തും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു ബോധ്യമായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂരിലെ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം ഐരാണി മുട്ടം തുഞ്ചന്‍ സ്മാരകത്തിലും നെയ്യാറ്റിന്‍കര തുഞ്ചന്‍ ഗ്രാമത്തിലും എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിച്ചു. ആമക്കാവ് തുഞ്ചന്‍ ഗുരുകുലം ട്രസ്റ്റും തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. ഭാഷാപിതാവിന്റെ ജന്‍മനാട്ടിലാണ് അക്ഷര ഗുരുവിന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. തിരുന്നാവായ ഗാന്ധി സ്മാരകത്തില്‍ ഗാന്ധിജിയുടെ ഒരു പ്രതിമയല്ലാതെ മലപ്പുറം ജില്ലയില്‍ ഒരിടത്തും മഹാന്‍മാരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടില്ല.

കോട്ടക്കലില്‍ ഒവി വിജയന്റെ പ്രതിമ സ്ഥാപിച്ചത് തകര്‍ക്കുകയും ചെയ്തു.തുഞ്ചത്തെഴുത്തച്ഛനെ ഭാഷാപിതാവായി അംഗീകരിക്കുന്ന ലോകത്തെ മലയാളികളുടെ അഭിമാനത്തിന്റെ കടക്കല്‍ കത്തി വെച്ച നടപടിയാണ് തിരൂരിലെ പ്രതിമാ വിരോധം.നഗരസഭ ഭരിക്കുന്ന ഇടതുപക്ഷവും പ്രതിമ സ്ഥാപിക്കാന്‍ തയ്യാറല്ല. ഈ വിരോധാഭാസത്തിനെതിരെ മലയാളികളുടെ പൊതുവികാരം ഉണര്‍ത്താനും ഈ വിഷയം ദേശീയതലത്തില്‍ പ്രചരിപ്പിക്കാനും മലയാളികളുടെ കൂട്ടായ്മ രൂപപ്പെടാന്‍ പോവുകയാണ്. അതിനിടവരുന്ന പക്ഷം മലപ്പുറം ജില്ലക്ക് തീരാകളങ്കം സൃഷ്ടിക്കും. ജാതി മത രാഷ്ര്ടീയ ഭേദം മറന്ന് തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തയ്യാറാവണമെന്നത് പൊതുവായ ആവശ്യമാണ്.

പിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽ <br></a><a class=പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തു" title="പിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽ
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തു" />പിണറായി വിജയന് കണ്ണൂർക്കാരന്റെ വക മുട്ടൻ തെറിയഭിഷേകം.. പരാതിപ്പെട്ട് സിപിഎം, യുവാവ് പിടിയിൽ
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തു

English summary
ezhuthachan statue in thirur thunjan paramb got ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X