കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൻഷൻ വാങ്ങാൻ ബാങ്കിൽ ക്യൂ നിൽക്കേണ്ട; പണം പോസ്റ്റുമാൻ വീട്ടിൽ എത്തിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; പെൻഷൻ വാങ്ങുന്നതിനായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ഇനി തപാൽ വകുപ്പിന്റെ സഹായവും. പോസ്റ്റുമാൻ വഴി വീട്ടിൽ പണം എത്തിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. പോസ്റ്റുമാന്റെ സേവനം വേണമെങ്കിൽ ആകെ ചെയ്യേണ്ടത് ഉപഭോക്താക്കൾ അടുത്തുള്ള പോസ്റ്റോഫീസുമായോ അല്ലെങ്കിൽ ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനുമായോ ബന്ധപ്പെടുക മാത്രമാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ സേവനം തികച്ചും സൗജന്യമാണ്. ധനമന്ത്രി ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

thomas-issaac-1

സേവനം ലഭിക്കാൻ ഉപഭോക്താവിന് ആകെ ആവശ്യം മൊബൈൽ ഫോണും ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ നമ്പർ (ആധാർ ക്യുആർ, വെർച്വൽ ഐഡി ഉൾപ്പെടെ) എന്നിവ മാത്രമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. പോസ്റ്റോഫിസിൽ വിളിച്ച് ബാങ്കിൽ നിന്നും പണമെടുക്കേണ്ട ആവശ്യമുണ്ടെന്ന് അറിയിക്കുക. മേൽവിലാസം നൽകുക. പോസ്റ്റുമാൻ വീട്ടിൽ വന്നുകൊള്ളും. നിങ്ങളുടെ മൊബൈൽ നമ്പറും ബാങ്കിന്റെ പേരും പറയുക. പോസ്റ്റുമാൻ തന്നെ ഇവ അയക്കാൻ സഹായിക്കും. നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാനുള്ള ഒരു പാസുവേർഡ് (OTP) അയച്ചുകിട്ടും.

പോസ്റ്റുമാൻ തന്റെ കൈയ്യിലുള്ള ഉപകരണത്തിൽ ഉപഭോക്താവിന്റെ ആധാർ നമ്പറും ബാങ്കിന്റെ പേരും പിൻവലിക്കേണ്ട തുകയും രേഖപ്പെടുത്തും. 10000 രൂപ വരെ മാത്രമേ ഒരു ദിവസം പിൻവലിക്കാൻ കഴിയൂ. തുടർന്ന് ബയോമെട്രിക് ഉപകരണത്തിൽ ഉപഭോക്താവ് തന്റെ ഏതെങ്കിലും ഒരു വിരൽ അമർത്തുന്നു. ഇത് വിരലടയാളം വഴി ഉപഭോക്താവിന്റെ ഐഡന്റിറ്റി ഉറപ്പു വരുത്തുവാനായാണ്.ഇത്രയും ചെയ്തു കഴിഞ്ഞാൽ പോസ്റ്റുമാൻ നിങ്ങൾ പിൻവലിച്ച തുക റെഡി ക്യാഷായി കൈയ്യിൽത്തരും. ഇത് എത്ര ലളിതം!

ശാരീരിക അകലം സംബന്ധിച്ച് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്താൻ പോസ്റ്റൽ സർവ്വീസ് ജാഗ്രത പുലർത്തുന്നുണ്ട്. ബയോമെട്രിക് ഉപകരണം ഉപയോഗിക്കവെ തപാൽ ജീവനക്കാർ ഹാൻഡ് സാനിറ്റൈസർ, മാസ്ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് എല്ലാ മുൻകരുതലുകളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെയാകും ഈ സേവനം ലഭ്യമാക്കുക. ഉപഭോക്താക്കളും പണമിടപാടുകൾക്ക് മുമ്പും ശേഷവും കൈകഴുകിക്കൊണ്ട് സുരക്ഷ നിലനിർത്തുന്നതിൽ തപാൽ ജീവനക്കാരുമായി സഹകരിക്കണം.ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം വേണമെങ്കിൽ ആകെ ചെയ്യേണ്ടത് ഉപഭോക്താക്കൾ അടുത്തുള്ള പോസ്റ്റോഫീസുമായോ അല്ലെങ്കിൽ ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനുമായോ ബന്ധപ്പെടുക മാത്രമാണ്.

കത്ത് എഴുതുന്ന ശീലമെല്ലാം കുറഞ്ഞു വരികയാണല്ലോ. അതുകൊണ്ട് പോസ്റ്റോഫീസിൽ പഴയ ജോലിഭാരം ഇപ്പോഴില്ല. എന്നാൽ അതിവിദൂര ഗ്രാമങ്ങളിൽ വരെ എത്തിച്ചേരുന്ന വിശാലമായ തപാൽ ശൃംഖലയുടെയും അർപ്പണബോധമുള്ള ജീവനക്കാരുടെയും കരുത്തിൽ പുതിയ സംരംഭങ്ങളിലേയ്ക്ക് പോസ്റ്റോഫീസ് മാറുകയാണ്. തപാൽ വകുപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അഥവാ ഐപിപിബി എന്ന പേരിൽ ഒരു ബാങ്ക് തന്നെ സെപ്തംബർ മാസത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഈ ബാങ്ക് വഴിയാണ് പോസ്റ്റൽ വിതരണ ശൃംഖലയെ ഉപയോഗപ്പെടുത്തി ആധാറുമായി ബന്ധപ്പെടുത്തിയ ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ആധാര്‍ ഇനേബിൾഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) നമുക്ക് ഈ കൊറോണ കാലത്ത് വലിയൊരു അനുഗ്രഹമാണ്.

ഇതൊക്കെ വിവരിക്കാൻ ഇന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദ സമ്പത്തും, പോസ്റ്റൽ സർവ്വീസസിന്റെ ഡയറക്ടർ സെയ്ദ് റഷീദും, അസിസ്റ്റന്റ് ഡയറക്ടർ രഞ്ചിനിയും, പോസ്റ്റൽ ബാങ്കിന്റെ സീനിയർ മാനേജർ സുകേഷ് കൃഷ്ണനും, പോസ്റ്റ്മാൻ സജാദും വീട്ടിൽ വന്നിരുന്നു. നാളെ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ വച്ച് പത്രക്കാരെയെല്ലാം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കാമെന്ന് ഏറ്റിരിക്കുകയാണ്.

ആശയക്കുഴപ്പം ഒഴിവാക്കാൻ ഒരുകാര്യംകൂടി പറയട്ടെ. സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം മുൻകാലത്തെന്നപോലെ തുടർന്നും നടക്കും. അതിന് ഈ പുതിയ സമ്പ്രദായം ബാധകമല്ല. ഈയാഴ്ച തന്നെ നിങ്ങളുടെ വീടുകളിൽ സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ ലഭിച്ചുതുടങ്ങും.

English summary
Postman will help to get pension amout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X