ബേപ്പൂര്‍ അനാഥമാക്കി സുല്‍ത്താന്റെ ഫാബിയും പോയി...
കോഴിക്കോട്: മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി (ഫാത്തിമ ബഷീര്‍) അന്തരിച്ചു. 77 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ബഷീറിന്റെ മരണശേഷവും, റ്റാറ്റ എന്ന് വിളിക്കുന്ന ബഷീറിന്റെ ഓര്‍മകളും പങ്കുവെച്ച് അക്ഷരസ്‌നേഹികള്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു ഫാബിത്താ.
1958 ഡിസംബര്‍ 18 നാണ് വൈക്കം മുഹമ്മദ് ബഷീര്‍ ഫാബി ബഷീറിനെ വിവാഹം ചെയ്തത്. 40 വര്‍ഷം മലയാള കഥയുടെ സുല്‍ത്താനൊപ്പം ജീവിച്ചു. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. 1994 ജൂലൈ അഞ്ചിനാണ് വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചത്. മക്കള്‍ക്കൊപ്പം ബേപ്പൂരിലെ വീട്ടിലായിരുന്നു പിന്നീട് ഫാബി ബഷീര്‍.












Click it and Unblock the Notifications