Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോ വൈറലാക്കിയവര്‍ക്കും കണ്ട് ഉദ്ധരിച്ചവര്‍ക്കും യുവതിയുടെ നടുവിരല്‍ നമസ്‌കാരം! ഹാറ്റ്സ് ഓഫ് താര!

മുത്തശ്ശന്റെ കൂടെയുള്ള ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെ യുവതി എഴുതിയ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മലയാളം പേജില്‍ ചിത്രം പ്രചരിച്ചതോടെയാണ് കരുവാരകുണ്ട് സ്വദേശിനിയായ താര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താര തന്നെ 2013ല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചില അശ്ലീല പേജുകള്‍ പ്രചരിപ്പിച്ചത്.

Read Also: അതിര്‍ത്തിയില്‍ പട്ടാളം ക്യൂ നില്‍ക്കുമ്പോഴാണോ... സംഘികള്‍ക്ക് ട്രോള്‍, സേവാഗിന് ട്രോള്‍... ട്രോളോട് ട്രോള്‍!!!

86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി എന്ന് പറഞ്ഞായിരുന്നു പേജ് ചിത്രം പ്രോമോട്ട് ചെയ്തത്. എന്നാല്‍ കൂടെയുള്ളത് തന്റെ മുത്തശ്ശനാണെന്ന് താര പറയുന്നു. കഴിഞ്ഞില്ല, ഈ ചിത്രം വൈറലാക്കിയവര്‍ക്ക് ഒരു നടുവിരല്‍ നമസ്‌കാരവും താര പറയുന്നുണ്ട്. താരയുടെ വാക്കുകളിലേക്ക്...

ആദ്യം തമിഴ് പേജില്‍

ആദ്യം തമിഴ് പേജില്‍

ഏകദേശം മൂന്നര വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച് കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ് പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന്‍ എന്നയാള്‍ക്ക് എന്റെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത.

അന്നും പരാതി നല്‍കി

അന്നും പരാതി നല്‍കി

പാര്‍ട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കല്‍ വാര്‍ത്തകളുടെ സ്ഥിരം ശൈലിയില്‍ വന്ന ഒരെണ്ണം. എന്റെ ഭര്‍ത്താവിന്റെ തമിഴ്‌നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയില്‍ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാന്‍ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.

പിന്നാലെ മലയാളം പേജിലും

പിന്നാലെ മലയാളം പേജിലും

എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് 'വാര്‍ത്ത'!

ആരൊക്കെ കാണുന്നുണ്ട്

ആരൊക്കെ കാണുന്നുണ്ട്

ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്‌നെയിലായി മുത്തശ്ശന്‍ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജില്‍ പോയി നോക്കിയപ്പോള്‍ അതിലുള്ള എല്ലാ വാര്‍ത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയില്‍ മാത്രം. ലിങ്ക് ഒന്നും പ്രവര്‍ത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന് ഇക്കണ്ട ആള്‍ക്കാര് മുഴുവന്‍ ഈ വക വാര്‍ത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!

ഇത് പടച്ചു വിട്ടവരോട്

ഇത് പടച്ചു വിട്ടവരോട്

കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭര്‍ത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതില്‍ സന്തോഷം! ഞങ്ങള്‍ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചന്‍ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ 'വാര്‍ത്ത' കണ്ട് ഗള്‍ഫില്‍ ഇരുന്നു ഞെട്ടാന്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലുമല്ല, മൂപ്പരെ ഞാന്‍ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.

പോസ്റ്റ് പൂട്ടിച്ചു

പോസ്റ്റ് പൂട്ടിച്ചു

മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതില്‍ റീഷെയര്‍ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയര്‍ ചെയ്തു പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാന്‍ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കില്‍ താഴെയുള്ള ലിങ്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.

നടുവിരല്‍ നമസ്‌കാരം

നടുവിരല്‍ നമസ്‌കാരം

ഇനി, 'നീ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാര്‍ന്നില്യേ?' എന്ന് എന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നവരോടും മനസ്സില്‍ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയില്‍ അശ്ലീലം കാണുന്നവര്‍ക്കും ഈ വക പേജുകള്‍ ഫോളോ ചെയ്ത് അതിലെ വാര്‍ത്തയും വിശ്വസിച്ചു സ്വയം 'ഉദ്ധരിച്ച്', അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവര്‍ക്കും നല്ല നടുവിരല്‍ നമസ്‌കാരം!

കേസ് കൊടുക്കും

കേസ് കൊടുക്കും

സൈബര്‍ സെല്ലില്‍ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും. ഈ ഫോട്ടോ വാട്‌സാപ്പില്‍ വൈറല്‍ ആണെന്നും കേട്ടു! 84 ആം വയസ്സില്‍ ഒരു മേജര്‍ സര്‍ജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തില്‍ വാട്‌സ്ആപ്പില്‍ വൈറല്‍ ആക്കിയവര്‍ക്ക് നമോവാകം!

എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം

എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം

ചിലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല എന്ന് അറിഞ്ഞതിനാല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിധം താഴെ കൊടുക്കുന്നു.
1. ലിങ്കില്‍ പോവുക
2. ലൈക്, മെസ്സേജ്, ഷെയര്‍ എന്നീ ഓപ്ഷനുകളുടെ അടുത്തുള്ള മോര്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക
3. താഴെ വരുന്ന മെനുവിലെ റിപ്പോര്‍ട്ട് ഓപ്ഷനില്‍ ക്ലിക് ചെയ്യുക
4. What is wrong with the page എന്ന ചോദ്യത്തിന് മൂന്നാമത്തെ ഓപ്ഷനായ This is harassing me or someone I know എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
5. Continue ബട്ടണ്‍ അമര്‍ത്തി Submit to facebook for review എന്ന ഓപ്ഷന്‍ കൊടുക്കുക
6. Done എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+