ഫേസ്ബുക്ക് ഒരു വെടിപ്പുരയാക്കി.. പടക്കങ്ങള്‍ എന്നും സക്കര്‍ബര്‍ഗിന് വീക്ക്‌നെസ് ആയിരുന്നൂ... ട്രോൾ!
അക്ഷരാര്‍ഥത്തില്‍ വെടിക്കെട്ട് അവസാനമായിരുന്നു 2016ന്. ഹാപ്പി ന്യൂ ഇയര്‍ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റായോ കമന്റായോ എഴുതിയാലാണ് വെടിക്കെട്ട് നടക്കുന്നത് കാണാനാകുക. ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഇന്നലെ മുതല്‍ ഈ വെടിക്കെട്ടിന്റെ ബഹളമായിരുന്നു. ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് മാത്രം.
Read Also: തുടക്കം തന്നെ ഞെട്ടിച്ച് 2017: നടി നന്ദിത ദാസ് വീണ്ടും വിവാഹമോചിതയായി, എന്തായിരുന്നെന്നോ പ്രശ്‌നം?
പടക്കങ്ങള്‍ എന്നും എനിക്കൊരു വീക്ക്‌നെസ് ആയിരുന്നു എന്ന സലിംകുമാറിന്റെ മണവാളന്‍ കഥാപാത്രമാക്കി സാക്ഷാല്‍ സുക്കര്‍ബര്‍ഗിനെ അവതരിപ്പിച്ചാണ് ട്രോളന്മാര്‍ ഈ വെടിക്കെട്ട് ആഘോഷിച്ചത്. കാണൂ ഫേസ്ബുക്കിലെ ട്രോളന്മാരുടെ വക ന്യൂ ഇയര്‍ പടക്കം ആഘോഷം.

പടക്കങ്ങള്‍ എന്നും
മണവാളനെ പോലെ തന്നെ സുക്കറണ്ണനും പടക്കങ്ങള്‍ എന്നും വീക്ക് നെസ് ആയിരുന്നു

ദേ ഇപ്പ പൊട്ടുന്നു
ഒരു മണിക്കൂര്‍ മുമ്പ് ഹാപ്പി ന്യൂ ഇയര്‍ ഇട്ടതാ. സാംസങില്‍ ഇപ്പോ പൊട്ടുന്നേയുള്ളൂ..

പടക്കം പൊട്ടും
ഹാപ്പി ന്യൂ ഇയര്‍ എന്നെഴുതിയാല്‍ പടക്കം പൊട്ടും. ഈദ് മുബാറക്ക് എന്നെഴുതിയാല്‍ ബിരിയാണി കിട്ടുമോ

ഫോണിന്റെ ടച്ച് സ്‌ക്രീന്‍
പൊട്ടണില്ല പൊട്ടിക്ക്.. മീനവിയന്‍ മൊബൈല്‍ ഫോണിന്റെ ടച്ച് സ്‌ക്രീന്‍.

പത്ത് എംബിയും
പടക്കം പൊട്ടിച്ച് കളിച്ച് ആകെയുള്ള പത്ത് എംബിയും തീര്‍ന്നല്ലോ ദൈവമേ

സ്‌റ്റോപ്പായിപ്പോയി
സാംസങില്‍ മാത്രം ഈ കളി കിട്ടിയില്ല. ഫോണ്‍ ഹാങ്ങായിപ്പോയില്ലെ പിന്നെങ്ങനാ

ടമാര്‍ പഠാര്‍
എന്തൊക്കെ ബഹളമായിരുന്നു, ടമാര്‍ പഠാര്‍... അങ്ങനെ പടക്കക്കട ഹുദാ ഗവാ

മത്സര പൊട്ടിക്കല്‍
പാറമേക്കാവ്, തിരുവമ്പാടി.. അങ്ങനെ നിന്ന് പൊട്ടിക്കുകയല്ലേ..


Click it and Unblock the Notifications