• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കും കുത്തി വീണ് സക്കർബർഗ്: ഫേസ്ബുക്ക് മേധാവിയുടെ സമ്പത്തില്‍ വന്‍ ഇടിവ്, 76.8 ബില്യണ്‍ ഡോളർ നഷ്ടം

Google Oneindia Malayalam News

അമേരിക്കയിലെ ഏറ്റവും കോടീശ്വരന്മാരുടെ പത്ത് പേരുടെ പട്ടികയില്‍ നിന്നും പുറത്തായി ഫേസ്ബുക്ക് സ്ഥാപകന്‍ മാർക്ക് സക്കർബർഗ്. 2015 ല്‍ പട്ടികയില്‍ ഇടംപിടിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ആദ്യ പത്തിന് പുറത്തേക്ക് പോവുന്നത്. സമ്പത്തില്‍ വലിയ ഇടിവ് ഉണ്ടായതാണ് സക്കർബർഗിനേറ്റ തിരിച്ചടി. 2021 സെപ്തംബർ മുതൽ സക്കർബർഗിന് തന്റെ സമ്പത്തിന്റെ പകുതിയിലധികവും നഷ്ടപ്പെട്ടുവെന്നാണ് ഫോർബ്സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

76.8 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ അദ്ദേഹത്തിന്റെ നഷ്ടം. ഇതോടെ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ ഫോർബ്സ് പട്ടികയിൽ 3-ാം സ്ഥാനത്ത് ഉണ്ടായിരുന്ന അദ്ദേഹം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

106 ബില്യണ്‍ ഡോളറില്‍ നിന്ന് 55.9 ബില്യണ്‍ ഡോളറായി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം സക്കര്‍ബര്‍ഗിന്റെ ആസ്തി 106 ബില്യണ്‍ ഡോളറില്‍ നിന്ന് 55.9 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു. ആകെ ഇടിവായ 76.8 ബില്യണ്‍ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ പകുതിയോളം വരും. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയിൽ ആർക്കും തന്നെ ഇത്ര വലിയ നഷ്ടം ഉണ്ടായിട്ടില്ലെന്നും ഫോർബ്സ് വ്യക്തമാക്കുന്നു.

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലും

സക്കർബർഗിന് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് 6 ബില്യണ്‍ ഡോളർ മാത്രമാണ്. ബില്‍ഗേറ്റ്സ്, മെലിന്‍ഡ ഗേറ്റ്സ് എന്നിവര്‍ക്കും യഥാക്രമം 27, 26 ബില്യണ്‍ ഡോളര്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. വാൾമാർട്ട് മേധാവി ജിം വാൾട്ടൺ, ന്യൂയോർക്ക് സിറ്റി മുൻ മേയർ മൈക്കൽ ബ്ലൂംബെർഗ്, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് തുടങ്ങിയവരെല്ലാം സക്കർബർഗിനെ പിന്തള്ളി പട്ടികയില്‍ മുന്നോട്ട് കയറി.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് ട്രാക്ക്

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് ട്രാക്ക് ചെയ്‌ത ലോകത്തെ ഏറ്റവുമധികം സമ്പത്തുള്ളവരുടെ പട്ടികയില്‍ നിലവില്‍ ഇരുപതാം സ്ഥാനത്താണ് സക്കർബർഗ്. 2015 മുതല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ബ്ലൂംബെർഗ് പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സക്കർബർഗ്.

മെറ്റാവേഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ

മെറ്റാവേഴ്സ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സക്കർബർഗിന്റെ ആസ്തിയില്‍ വന്‍ ഇടിവുണ്ടാവാന്‍ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കോടികളായിരുന്നു അദ്ദേഹം നിക്ഷേപിച്ചത്. വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ, സ്മാർട് ഗ്ലാസുകൾ പോലുള്ള നിർമ്മിക്കുന്ന ലാബിനായി മാത്രം 2021 ൽ 1000 കോടി ഡോളറിലധികം നിക്ഷേപിച്ചുവെന്ന് സക്കർബർഗ് തന്നെ വ്യക്തമാക്കിയിരുന്നു.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിലൂടെയുള്ള ഡിജിറ്റല്‍

സോഷ്യൽ നെറ്റ്‌വർക്കിങ്ങിലൂടെയുള്ള ഡിജിറ്റല്‍ പരസ്യമായിരുന്നു കമ്പനിയുടെ പ്രധാന വരുമാന മാർഗ്ഗം. എന്നാല്‍ ഹാർഡ് വെയർ ഡിവിഷനിലെ ചിലവുകള്‍ വലിയ തോതില്‍ സമ്പത്ത് കവർന്നെടുത്തു. മെറ്റാവേഴ്സിന് ശക്തികൂട്ടാനായി നിരവധി കമ്പനികള്‍ വന്‍ തുകകള്‍ മുതല്‍ മുടക്കി അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തു. വിവിധ കോടതി ഉത്തരവുകളിലൂടെ കോടിക്കണക്കിന് രൂപ ഫേസ്ബുക്കിന് പിഴയായും ഇക്കാലയളവില്‍ അടക്കേണ്ടി വന്നിട്ടുണ്ട്.

വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിലവ്

വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിലവ് വെട്ടിക്കുറക്കുന്നതിലേക്കും കമ്പനി കടക്കുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. "അടുത്ത വർഷത്തിൽ ആളുകളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. പല ടീമുകളുടേയും എണ്ണം കുറയും, അതിലൂടെ നമുക്ക് മറ്റ് മേഖലകളിലേക്ക് കൂടുതല്‍ ഊർജ്ജം പകരാന്‍ സാധിക്കും''- കമ്പനിയിലെ ഒരു ആഭ്യന്തര സന്ദേശത്തില്‍ സക്കർബർ ബർഗ് വ്യക്തമാക്കിയതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

English summary
Facebook CEO Mark Zuckerberg's fortune plummets, 76.8 billion doller loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X