Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി ചാറ്റ് ചെയ്ത സുഹൃത്തിന്‍റെ കൈയ്യും കാലും ഭര്‍ത്താവ് തല്ലിയൊടിച്ചു... പെരിന്തല്‍മണ്ണയില്‍

വിദ്യാര്‍ത്ഥി അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് അധ്യാപിക കണ്ടുപിടിച്ചിരുന്നു. എന്നാല്‍ കുട്ടിയെ അതില്‍ നിന്ന് വിലക്കുന്നതിന് പകരം അവനുമായി ബന്ധം സ്ഥാപിക്കുകയാണ് അധ്യാപിക ചെയ്തത്

പെരിന്തല്‍മണ്ണ: ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ചാറ്റുകള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വാര്‍ത്തകള്‍ ഇടക്കിടെ പുറത്ത് വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയില്‍ നിന്നുള്ള വാര്‍ത്ത കേട്ടാല്‍ ആരായാലും ഇത്തിരി അമ്പരക്കും.

ഭാര്യയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി തല്ലിച്ചതച്ചു. വെറുതേ തല്ലിച്ചതച്ചു എന്ന് പറഞ്ഞാല്‍ പോര, കൈയ്യും കാലും തല്ലിയൊടിച്ചു.

ഭാര്യയുമായി ചാറ്റ് ചെയ്തത് ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ആയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. എന്തായാലും ഭര്‍ത്താവിനേയും രണ്ട് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് ചാറ്റ്

ഫേസ്ബുക്ക് ചാറ്റ്

അങ്ങാടിപ്പുറം സ്വദേശിനിയായ യുവതിയും മറ്റൊരു യുവാവും തമ്മിലുള്ള ഫേസ്ബുക്ക് ചാറ്റ് ആണ് പ്രശ്‌നമായത്. യുവതി വിവാഹിതയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു യുവാവ്.

ഭര്‍ത്താവ്

ഭര്‍ത്താവ്

ഫേസ്ബുക്ക് ചാറ്റിന്റെ വിവരങ്ങള്‍ ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പ്രശ്‌നമായത്. ഭാര്യയുമായി ചാറ്റ് ചെയ്യുന്നത് തന്റെ സുഹൃത്ത് കൂടി ആണെന്നറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

ഭാര്യയുമായി ചാറ്റ് ചെയ്ത സുഹൃത്തിനെ ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പരിയാരപുരത്തിനടുത്തുള്ള ഒരു ചെങ്കല്‍ ക്വാറിയിലെത്തിച്ചു. അവിടെ വച്ചായിരുന്നു ആക്രമണം.

തല്ലിയൊടിച്ചു

തല്ലിയൊടിച്ചു

ഒക്ടോബര്‍ 18 ന് രാത്രിയിലായിരുന്നു സംഭവം. രാത്രി ഒമ്പത് മണിയോടെയാണ് ഇയാളെ ചെങ്കല്‍ ക്വാറിയില്‍ എത്തിച്ചതിന്. അതിന് ശേഷം ഇരുമ്പ് ദണ്ഡുകൊണ്ട് കാല്‍മുട്ടുകള്‍ക്ക് താഴെ ക്രൂരമായി മര്‍ദ്ദിച്ചു. ഇടതു കൈയ്യും തല്ലിത്തകര്‍ത്തു.

തല്ലിയവര്‍ തന്നെ

തല്ലിയവര്‍ തന്നെ

പക്ഷേ ഒരു കാര്യം അവര്‍ ചെയ്തു. തല്ലിച്ചതച്ച കൂട്ടുകാരനെ ആശുപത്രിയില്‍ എത്തിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് ടെറസ്സില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞായിരുന്നു.

ഭീഷണി

ഭീഷണി

കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയുടെ ഭര്‍ത്താവും കൂട്ടുകാരും ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ഇക്കാര്യം പറയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

വീട്ടുകാര്‍ക്ക് സംശയം

വീട്ടുകാര്‍ക്ക് സംശയം

ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന വാദം യുവാവിന്റെ വീട്ടുകാരില്‍ സംശയം ഉണ്ടാക്കി. വിശദമായി ചോദിച്ചപ്പോള്‍ സത്യം മുഴുവന്‍ വെളിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ആരൊക്കെ

ആരൊക്കെ

യുവതിയുടെ ഭര്‍ത്താവ് ആസിഫ്, സുഹൃത്തുക്കളായ മുഹമ്മദ് മുഹ്‌സിന്‍, ഫാജിസ് മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ക്കാട് സ്വദേശി സബീലിന്റെ കൈകാലുകളാണ് തല്ലിയൊടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+