Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴക്ക് പിന്നില്‍ ബരാക് ഒബാമ?

കോഴിക്കോട്: കേരളത്തില്‍ ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് പിന്നില്‍ അമേരിക്കയോ റഷ്യയോ, ഇംഗ്ലണ്ടോ...?

ഇപ്പോള്‍ ഫേസ്ബുക്ക് ചര്‍ച്ചചെയ്യുന്നത് ഇക്കാര്യമാണ്. വിഎം സുധീരന്റെ ഒറ്റ ആരോപണം മാത്രമാണിത് കാരണമായത്!

Bar Obama

ബാര്‍ കോഴക്ക് പിറകില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് സുധീരന്‍ തന്റെ ജനപക്ഷയാത്രക്കിടെ പറഞ്ഞത്. ഇത് കേട്ടതോടെ ഫേസ്ബുക്കിലെ വിരുതന്‍മാര്‍ രംഗത്തിറങ്ങി ചര്‍ച്ചയും തുടങ്ങി.

ബരാക് ഒബാമയുടെ ഒരു ഫോട്ടോയും അതില്‍ ഒരു ഡയലോഗും കൂടി ചേര്‍ത്തപ്പോള്‍ സംഗതി ഗംഭീരമായി. ഇപ്പോള്‍ സുധീരന്റെ പ്രസ്താവനയെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അതിന് താഴെ ഫോട്ടോ കമന്റ് ആയി വരുന്നത് ഇതാണ്.

അന്താരാഷ്ട്ര മദ്യ കുത്തകകളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന് സുധീരന്‍ പറയുന്നു. നല്ല സ്‌കോചച് ഉത്പാദിപ്പിക്കു രാജ്യമാണ് സ്‌കോട്ട്‌ലാന്റ്, മികച്ച വോഡ്കക്ക് പേര് കേട്ടത് റഷ്യയാണ്. മികച്ച മദ്യങ്ങള്‍ ലഭിക്കുന്ന നാടാണ് അമേരിക്കയും. അപ്പോള്‍ ഇവരാരെങ്കിലും ആയിരിക്കും കേരള സര്‍ക്കാരിന്റെ മദ്യ നയം പൊളിക്കാനിറങ്ങിയിട്ടുണ്ടാവുക എന്നാണ് ചിലര്‍ പരഹസിക്കുന്നത്.

അക്രമരാഷ്ട്രീയം ഇല്ലാതാക്കി മദ്യവിമുക്ത കേരളത്തെ സൃഷ്ടിച്ചെടുക്കാനാണ് താന്‍ ജനപക്ഷയാത്ര നടത്തുന്നതെന്നാണ് സുധീരന്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+