Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം; കുഞ്ഞാവയെ കാണാനാവാതെ കിടക്കുന്ന ഒരച്ഛനെ കുറിച്ചാണെന്ന് ഓര്‍മ്മവേണം

വാഹനാപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും. തിങ്കളാഴ്ച്ച പുലര്‍ച്ചേ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചായിരുന്നു ബാലഭാസ്‌കറും കുടംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതിനിടേയാണ് സമൂഹ മാധ്യമങ്ങളില്‍ ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

മോശം പരാമര്‍ശം

മോശം പരാമര്‍ശം

പ്രബി ലൈഫി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന വാര്‍ത്തയുടെ കമന്റ് ബോക്‌സിലായിരുന്നു ഈ പ്രൊഫൈലില്‍ നിന്നുള്ള മോശം പരാമര്‍ശം വന്നത്.

ഫേസ്ബുക്കില്‍ കുറിച്ചത്

ഫേസ്ബുക്കില്‍ കുറിച്ചത്

മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായം ഒന്നുമായിട്ടില്ലാലോ, എന്നായിരുന്നു ഇയാളെ കമന്റ്. ഇയാളുടെ ഈ കമന്റിനെതിരെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടേയുള്ള നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ബാലഭാസ്‌കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു..

നൂറുകണക്കിന് സുഹൃത്തുക്കൾ

നൂറുകണക്കിന് സുഹൃത്തുക്കൾ

ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്കർ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കൾ ആശുപത്രി വരാന്തയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവർക്കായാണ് ,ആ നൊമ്പരങ്ങൾക്കും,പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികൾക്കുമായാണ് ഈ കുറിപ്പ്‌ .

അപകടം നടന്ന ദിവസത്തിൽ

അപകടം നടന്ന ദിവസത്തിൽ

ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തിൽ മനസ്സു വിങ്ങിയപ്പോൾ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓർമ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേർ കാണുകയും പ്രാർത്ഥനകൾ പങ്കുവയ്ക്കുകയുമുണ്ടായി .

പറയാൻ പാടില്ലാത്തത്

പറയാൻ പാടില്ലാത്തത്

ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാർഥനകൾക്കിടയിൽ ,ഈ സഹോദരൻ ,ഇയാൾ മാത്രം പറയാൻ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ പ്രൊഫൈൽ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചർച്ചയായി .

ആശുപത്രിയിൽ ചെന്നപ്പോൾ

ആശുപത്രിയിൽ ചെന്നപ്പോൾ

ആശുപത്രിയിലെ നോവുഭാരങ്ങൾക്കിടയിൽ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കൾ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ ചെന്നപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കൾ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചർച്ചയാക്കി .

ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന്

ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന്

പതിനാറു വർഷത്തിനൊടുവിൽ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് .

ഇവനെ ഒന്ന് കണ്ടെത്തിത്തരണം

ഇവനെ ഒന്ന് കണ്ടെത്തിത്തരണം

അത്യാസന്ന മുറിയിൽ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേൾക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവൻ വല്ലാതെ ബാധിച്ചു കളഞ്ഞെന്ന് !.ഇവനെ ഒന്ന് കണ്ടെത്തിത്തരണം .

പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം

പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം

ഒരൊറ്റ നോട്ടത്തിൽ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങൾ അവനെ കാത്തിരിക്കുന്നെന്ന് പറയണം. തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കിൽ മാപ്പ് എന്ന രണ്ടക്ഷരങ്ങൾ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളിൽ കൊണ്ട് വയ്ക്കാൻ പറയണം .അവൻ പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .

Recommended Video

cmsvideo
    ബോധം വീണപ്പോൾ ലക്ഷ്മി ആദ്യം അന്വേഷിച്ചത് മകളെ | Oneindia Malayalam
    ആരോഗ്യനില പുരോഗതി

    ആരോഗ്യനില പുരോഗതി

    ബാലുച്ചേട്ടൻ തിരികെ വരും. വരികതന്നെ ചെയ്യും. ആരോഗ്യനില പുരോഗതിയിൽ തന്നെയാണ്.ആ മനുഷ്യന്റെ നേരിയ ചലനങ്ങൾ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങൾ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾ ബാലുച്ചേട്ടന് കാവലുണ്ട്.

    ഫെയ്സ്ബുക്ക് പോസ്റ്റ്

    ഫിറോസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+