'അഞ്ചാം ക്ലാസ്സുകാരിയോട് കാമം'... ഫേസ്ബുക്കിലിപ്പോ പീഡോഫീലിയ ചര്‍ച്ച; പിന്തുണച്ചവരും കുടുങ്ങും?
തിരുവനന്തപുരം: കൊട്ടിയൂരില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ശിശുപീഡനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്. പീഡോഫൈല്‍സ് യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളല്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളാണെന്നും ഉള്ള വാദം നേരത്തേ തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു.
എന്നാല്‍ മുഹമ്മദ് ഫര്‍ഹാദ് എന്ന വ്യക്തി ഒരു പോസ്റ്റിന് താഴെ എഴുതിയ കമന്റാണ് പുതിയ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. എന്നാല്‍ ഇയാളെ പിന്തുണയ്ക്കാനും ഒരുപാട് പേര്‍ രംഗത്ത് എത്തിയിരുന്നു.
താന്‍ നിത്യവും കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ടെന്നായിരുന്നു ഇയാള്‍ എഴുതിയത്. സംഭവം വിവാദമായപ്പോള്‍ ആ കമന്റ് ഡിലീറ്റ് ചെയ്തു, തന്റെ ഫേസ്ബുക്ക് ഐഡി ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

എന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് ഫീല്‍ ചെയ്യുന്നു എന്നത് കൊണ്ട് മാത്രം എല്ലാത്തരം ലൈംഗികതയും സ്വാഭാവികമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫര്‍ഹാദിന്റെ കമന്റ് തുടങ്ങുന്നത്. നിങ്ങളുടെ ഫാന്റസിയ്ക്ക് അനുസരിച്ച് ഞാന്‍ സെക്‌സ് ചെയ്യണം എന്ന് പറയുന്നതാണ് അസ്വാഭാവികം എന്നും ഇയാള്‍ പറയുന്നു.

താന്‍ നിത്യവും കാണുന്ന ഒരു അഞ്ചാം ക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹവും- ഈ വാക്കുകളായിരുന്നു ഏവരേയും ചൊടിപ്പിച്ചത്.

'ഞാന്‍ എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു... അവള്‍ക്കെന്നോടുള്ള പ്രേമവും അനുഭവിക്കുന്നു... ഇതൊക്കെ വളരെ സ്വാഭാവികമായതാണ്' എന്ന് പറഞ്ഞാണ് ആ കമന്റ് അവസാനിപ്പിക്കുന്നത്.

ഫര്‍ഹാന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇടത്, വലത് രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധക്കാര്‍ ഒരുമിച്ച് രംഗത്തെത്തി.

എന്നാല്‍ താന്‍ ഒരു പീഡോഫൈല്‍ അല്ലെന്നും പറഞ്ഞതും ആളുകള്‍ക്ക് മനസ്സിലായതും രണ്ടാണെന്നും ഉള്ള വാദവുമായി ഫര്‍ഹാദ് തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ഫര്‍ഹാദിന്റെ വിദീകരണ പോസ്റ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

പോസ്റ്റിട്ട വ്യക്തി എന്താണോ ഉദ്ദേശിച്ചത്, അത് വ്യക്തമാക്കാന്‍ കഴിയാതെ പോയതാണ്. ഈ വ്യക്തി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന വാദവുമായാണ് ഒരു കൂട്ടര്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ വാദത്തെ തള്ളി എതിര്‍ വിഭാഗവും എത്തി.

ഫര്‍ഹാനെ തല്ലണം, കൊല്ലണം എന്ന രീതിയിലേക്ക് പോലും ആഹ്വാനങ്ങളുണ്ടായി ഫേസ്ബുക്കില്‍. ഇത്തരക്കാര്‍ക്ക് രണ്ട് കിട്ടിയാലും കുഴപ്പമില്ലെന്ന വാദമാണ് ഫേസ്ബുക്കിലെ ഇടത് വിപ്ലവകാരികള്‍ പോലും സ്വീകരിച്ചത്.

ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ പോലേയും സ്വവര്‍ഗ്ഗപ്രേമികളെ പോലേയും ഉള്ള ലൈംഗിക ന്യൂനപക്ഷമാണ് പീഡോഫില്‍സ് എന്ന വാദവും ഉയര്‍ത്തി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് നേരേയും സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്രമണമാണ്.

പീഡോഫൈല്‍സ് ലൈംഗിക ന്യൂനപക്ഷമാണെന്ന് വാദിക്കുന്നവരെ കൈയ്യേറ്റം ചെയ്യുന്ന രീതി ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്. ജനാധിപത്യപരമായ രീതിയില്‍ വേണം കാര്യങ്ങളെ കൈകാര്യം ചെയ്യാനെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

ഫേസ്ബുക്കിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്. ഫേസ്ബുക്ക് കമന്റ് ഇട്ട ഫര്‍ഹാനെതിരെ പോലീസില്‍ പരാതി പ്രളയം ആണ്.

സിനിമ സംവിധായകനായ എംഎ നിഷാദ്,. ജനപ്രതിനിധിയായ ഐപി ബിനു, മാധ്യമപ്രവര്‍ത്തകനായ സുജിത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ ഫര്‍ഹാനെതിരെ പരാതിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ പീഡോഫൈല്‍സിനെ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇനി എന്ത് സംഭവിക്കും എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications