കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംജി റോഡിനെ വരും കാലത്ത് ശ്യാമപ്രസാദ് റോഡെന്നോ വാജ്പേയ് മാർഗെന്നോ ആക്കി മാറ്റിയാലോ?'

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ വിജെടി ഹാളിനെ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ പുനര്‍നാമകരണത്തെ ചൊല്ലി സാംസ്കാരിക രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വിജെടി ഹാളിനെ പുനര്‍നാമകരണം ചെയ്യേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോയെന്ന് ഒരുവിഭാഗം എഴുത്തുകാര്‍ ചോദിക്കുന്നു.

കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്

ചരിത്രത്തെ ഇങ്ങനെ ഉഴുതുമറിക്കുമ്പോൾ അത് വലിയ പ്രതിസന്ധികളിൽ ചെന്ന് മുട്ടി നിൽക്കാനിടയുണ്ടെന്ന് എഴുത്തുകാരനായ എന്‍ഇ സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പേരു മാറ്റലിനെ നവോത്ഥാന പരിപാടിയായി കൊണ്ടാടേണ്ടതില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കുറിപ്പ് വായിക്കാം

 ഉചിതമായ സ്മാരകം

ഉചിതമായ സ്മാരകം

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിലാണ് വിക്ടോറിയ ജൂബിലി ഹാളെന്ന വിജെടി ഹാളിന്‍റെ പേരുമാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ മേൽവിലാസങ്ങൾ വെറുതെയങ്ങനെ മാറ്റേണ്ടതില്ലെന്ന് എന്‍ഇ സുധീറിന്‍റെ കുറിപ്പില്‍ പറയുന്നു.

 തെറ്റായ കീഴ്‌വഴക്കം

തെറ്റായ കീഴ്‌വഴക്കം

വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാളാക്കേണ്ടതുണ്ടോ? അയ്യങ്കാളിയോടുള്ള എല്ലാ ആദരവോടും കൂടി പറയട്ടെ, അതൊരു തെറ്റായ കീഴ്‌വഴക്കവും ചരിത്രപരമായ അനാദരവുമാണ്. മേൽവിലാസങ്ങൾ വെറുതെയങ്ങനെ മാറ്റേണ്ടതില്ല. അയ്യങ്കാളിക്ക് അർഹിക്കുന്ന വലിയ ഓർമ്മ സ്ഥാപനങ്ങൾ നിർമ്മിക്കാവുന്നതാണ്.

 ഈ ദുർഗതി വന്നു കഴിഞ്ഞു

ഈ ദുർഗതി വന്നു കഴിഞ്ഞു

കേരളത്തിന്റെ സാമൂഹിക പഠനത്തിനായി അയ്യങ്കാളിയുടെ പേരിൽ ഒരു സാംസ്‌കാരിക ഗവേഷണ കേന്ദ്രം തുടങ്ങാവുന്നതാണ്. ഇന്ന് വി.ജെ.ടി. ഹാളിനെ ഇടതുപക്ഷ സർക്കാർ മറ്റൊന്നാക്കി മാറ്റും. നാളെ വലതുപക്ഷക്കാർ വന്ന് അതിനെ വെറൊന്നാക്കി മാറ്റും. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പല റോഡുകൾക്കും ഈ ദുർഗതി വന്നു കഴിഞ്ഞു.

 വഴിയൊരുക്കലാവും

വഴിയൊരുക്കലാവും

തിരുവനന്തപുരത്തെ എം.ജി.റോഡിനെ ആരെങ്കിലും വരും കാലത്ത് ശ്യാമപ്രസാദ് റോഡെന്നോ വാജ്പേയ് മാർഗെന്നോ ആക്കി മാറ്റിയാലോ... ചരിത്രത്തെ ഇങ്ങനെ ഉഴുതുമറിക്കുമ്പോൾ അത് വലിയ പ്രതിസന്ധികളിൽ ചെന്ന് മുട്ടി നിൽക്കാനിടയുണ്ട്. പേരു മാറ്റലിനെ നവോത്ഥാന പരിപാടിയായി കൊണ്ടാടേണ്ടതില്ല. കരുതലോടെ കാര്യങ്ങളെ നോക്കിക്കണ്ടില്ലെങ്കിൽ അത് മറ്റ് പലർക്കും വഴിയൊരുക്കലാവും. ഭാവിയിൽ നിശ്ശബ്ദരാവേണ്ട ഗതികേടും വന്നു ചേരും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്''അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്'

കശ്മീരിൽ നിഷ്‌ക്രിയമായാല്‍ ഇന്ത്യ-പാക് യുദ്ധം; വീണ്ടും ഇമ്രാന്‍ ഖാൻ... ഇത്തവണ ന്യൂയോർക്ക് ടൈംസിൽ</a></strong><a class=" title="കശ്മീരിൽ നിഷ്‌ക്രിയമായാല്‍ ഇന്ത്യ-പാക് യുദ്ധം; വീണ്ടും ഇമ്രാന്‍ ഖാൻ... ഇത്തവണ ന്യൂയോർക്ക് ടൈംസിൽ" />കശ്മീരിൽ നിഷ്‌ക്രിയമായാല്‍ ഇന്ത്യ-പാക് യുദ്ധം; വീണ്ടും ഇമ്രാന്‍ ഖാൻ... ഇത്തവണ ന്യൂയോർക്ക് ടൈംസിൽ

English summary
Facebook discussion regarding VJT hall new name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X