വിഎസ്സിന്റെത് ഉഡായിപ്പ് പ്രചരണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതിക്കേസ് ഉയര്‍ത്തിക്കാട്ടുന്ന വിഎസ്സിന്റേത് ഉഡായിപ്പ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ തെളിവ് രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്താണെന്ന വിഎസ്സിന്റെ ആരോപണത്തിന് ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി.
ഞാന്‍ എഴുതാത്തതും അറിയാത്തതുമായ ഒരു കത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രചാരണം. ഹൈക്കമാന്റ് പോലും അങ്ങിനെ ഒരു കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞതാണ്. നാല് വോട്ട് തട്ടാന്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഈ ബഡായിയൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും പേരുകളിലായി 136 കേസ്സുണ്ടെന്ന് വ്യാജപ്രചരണം നടത്തുന്ന വി.എസ് യഥാര്‍ഥത്തില്‍ 56 കേസുള്ള അഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെക്കുറിച്ചും കൊലക്കേസിലെ പ്രതിയായ ഇരവിപുരം സ്ഥാനാര്‍ഥി നൗഷാദിനെക്കുറിച്ചും മിണ്ടുന്നില്ല. ഇവര്‍ മല്‍സരിക്കുന്ന സ്ഥലങ്ങളില്‍ പ്രചരണത്തിന് പോകുമോയെന്ന് വി എസ് വ്യക്തമാക്കണം. സ്വന്തം പാര്‍ട്ടിക്കു പോലും അനഭിമതനായ വി.എസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകളുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മന്ത്രിമാര്‍ക്കെതിരായ വിഎസ്സിന്റെ ആരോപണത്തിന് മുഖ്യമന്ത്രി തെളിവു ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഏറെ വിവാദമായ രമേശ് ചെന്നിത്തലയുടെ കത്തിനെക്കുറിച്ച് വിഎസ് സൂചിപ്പിച്ചത്. ഇതിനെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications