ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം പീഡിപ്പിച്ചു
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചു. സ്വാകര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയാണ് യുവാവ് സുഹൃത്തുക്കളും ചേര്‍ന്ന് നാല് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ പങ്കജ് ധോബി(22), ദിനേഷ് ലോധ(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അതിവേഗ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കിയ ഇരുവരേയും മെയ് 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബിഎ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പങ്കജിനെ ഒരു മാസം മുന്‍പാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ചാറ്റിങ്ങിലൂടെയും ഫോണ്‍വിളികളിലൂടെയും കൂടുതല്‍ അടുത്തു. ഏപ്രില്‍ 24 ന് സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പങ്കജ് കാണാന്‍ എത്തി. ബൈക്കില്‍ റൈഡ് പോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ പങ്കജ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി തടവിലാക്കി.
നാല് ദിവസത്തോളമായിരുന്നു പങ്കജും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ ഇവരുടെ തടങ്കലില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് നടന്ന സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.












Click it and Unblock the Notifications