കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചെടുത്ത പണം തിരികെ നല്‍കൂ; ലാലിസത്തിനെതിരെ ഹാഷ്ടാഗ് പ്രചരണം

  • By Gokul
Google Oneindia Malayalam News

കൊച്ചി: നിലവാരത്തകര്‍ച്ചകൊണ്ട് മൂക്കുകുത്തിയിട്ടും മലയാളം പത്രങ്ങള്‍ വാനോളം പുകഴ്ത്തിയ മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രചരണം ആരംഭിച്ചു. ബാന്‍ഡിനുവേണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും അടിച്ചെടുത്ത കോടികള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് #lalismgivebackour2crore എന്ന ഹാഷ് ടാഗിലാണ് പ്രചരണം തുടങ്ങിയത്.

2 കോടി രൂപ പ്രതിഫലം വാങ്ങുകയും (ഇത്രയും പ്രതിഫലം വാങ്ങിയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അക്കാര്യം നിഷേധിച്ചിട്ടില്ല) അങ്ങേയറ്റം പരിതാപകരമായ രീതിയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്ത ലാലിസം ബാന്‍ഡ് മലയാളികളോട് മാപ്പുപറയണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

മലയാളത്തിലെ പ്രസിദ്ധിയാര്‍ജ്ജിച്ച ബാന്‍ഡ് സംഘങ്ങളെല്ലാം വാങ്ങുന്ന പണവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഇരട്ടിയാണ് മോഹന്‍ലാലിന്റെ ലാലിസം ഈടാക്കിയിട്ടുള്ളതെന്ന് കാണാം. അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള ഗാനഗന്ധര്‍വന്‍ യേശുദാസ് ഇന്ത്യയില്‍ എത്തി പരിപാടി അവതരിപ്പിക്കാന്‍ കേവലം 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഈടാക്കുന്നത്.

അടുത്തിടെ പ്രശസ്തിയിലേക്കുയര്‍ന്ന് തൈക്കുടം ബ്രിഡ്ജ് 5 ലക്ഷം രൂപയാണ് പരിപാടിക്കായി ഈടാക്കുന്നത്. അവിയല്‍ മ്യൂസ്‌ക് ബാന്‍ഡ് 9 ലക്ഷം, ശ്രേയ ഘോഷാലിന്റെ മുഴുവന്‍ സംഘത്തിന് 50 ലക്ഷം, എ ആര്‍ റഹ്മാന്റെ സംഘത്തിന് 90 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റുള്ളവര്‍ ഈടാക്കുന്നത്. അതിനിടയില്‍ 2 കോടി രൂപ എന്തു കാരണത്താലാണ് ലാലിസം വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നും ജനങ്ങളുടെ നികുതി തുക ഖജനാവില്‍ തിരിച്ചടയ്ക്കണമെന്നും സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ആവശ്യപ്പെടുന്നു

English summary
Facebook hashtag against Lalisom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X