കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒരാളും ഈ എംഎല്‍എയുടെ പ്രേരണയില്‍ കൊല്ലപ്പെടരുത്....മുഖ്യമന്ത്രിക്ക് വൈകാരികമായ കുറിപ്പ്!!

മുഖ്യമന്ത്രി വൈകാരികമായ കുറിപ്പയച്ച് മനാഫിന്റെ സഹോദരന്‍

Google Oneindia Malayalam News

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വൈകാരിമായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിലമ്പൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖ്. 23 വര്‍ഷം മുമ്പാണ് മനാഫ് കൊല്ലപ്പെട്ടത്. ഇപ്പോഴും അതിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കൂടിയാണ് ഈ പോസ്റ്റ്. ഇനി ഒരു മരണം കൂടി ഈ എംഎല്‍എയുടെ പ്രേരണയില്‍ ഉണ്ടാകരുത് കണ്‍മുന്നില്‍ കൂടപ്പിറപ്പിനെ കുത്തിക്കൊല്ലുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരു സഹോദരന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

1

തന്റെ സഹോദരനെ കൊല്ലിച്ചത് പിവി അന്‍വര്‍ ആണെന്നും ഇപ്പോള്‍ എംഎല്‍എ ആയ അന്‍വറിനെയും വിദേശത്ത് ഒളിവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രണ്ട് സഹോദരി പുത്രന്‍മാരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും റസാക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി ശ്രീധരന്‍ നായരായിരുന്നു അന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. എന്നാല്‍ കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റ് സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും റസാഖ് പറയുന്നു.

2

അതേസമയം ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ആ പ്രതീക്ഷ തെറ്റിക്കരുതെന്നും കാണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് അബ്ദുള്‍ റസാക്ക് വ്യക്തമാക്കി. ഇതിന് എതിരായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ അന്‍വറും സംഘവും ക്രൂരത ആവര്‍ത്തിക്കുമെന്നും റസാക്ക്പറഞ്ഞു. മനാഫിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവായിരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറി ഉണ്ണിമുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അന്‍വറുമായി മനാഫ് പ്രശ്‌നമുണ്ടാക്കിയിരുന്നു. മനാഫിനെ പിതാവിന്റെ മുന്നിലിട്ടാണ് വെട്ടിയും കുത്തിയും ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.

കര്‍ണാടക പോരാട്ടം സുപ്രീം കോടതിയിലേക്ക്.... ഗവര്‍ണര്‍ കുരുങ്ങും!! കോണ്‍ഗ്രസ് അടങ്ങിയിരിക്കില്ല!!കര്‍ണാടക പോരാട്ടം സുപ്രീം കോടതിയിലേക്ക്.... ഗവര്‍ണര്‍ കുരുങ്ങും!! കോണ്‍ഗ്രസ് അടങ്ങിയിരിക്കില്ല!!

ജെയ്റ്റലി പറഞ്ഞതാണ് ശരി.... ഏറ്റവും വലിയ സഖ്യം സര്‍ക്കാരുണ്ടാക്കട്ടെ!! ബിജെപിക്ക് ഗംഭീര മറുപടി!!ജെയ്റ്റലി പറഞ്ഞതാണ് ശരി.... ഏറ്റവും വലിയ സഖ്യം സര്‍ക്കാരുണ്ടാക്കട്ടെ!! ബിജെപിക്ക് ഗംഭീര മറുപടി!!

English summary
facebook letter for cm pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X