ഫേസ്ബുക്ക് ലൈവിൽ നടിയുടെ പേര് വെളിപ്പെടുത്തി.. യുവതികൾക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി: പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പേര് വെളിപ്പെടുത്തുകയുണ്ടായി. അജു വര്‍ഗീസിനെ പോലെ ചിലര്‍ ഇക്കാര്യത്തില്‍ കേസില്‍ അകപ്പെടുകയുമുണ്ടായി. ഫേസ്ബുക്ക് ലൈവില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

നടിയുടെ പേര് വെളിപ്പെടുത്തി
ദയ അശ്വതി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള ലൈവിലാണ് രണ്ട് യുവതികള്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ഈ യുവതികളുടെ ലൈവ് കണ്ടത് പതിനായിരത്തിലധം ആളുകളാണ്. ഈ യുവതികളുടെ ലൈവ് വീഡിയോ വിവാദമാവുകയും ചെയ്തു.

യുവതികൾക്കെതിരെ പരാതി
ഇതോടെ വീഡിയോ ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. ഈ യുവതികള്‍ക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം മധു തുപ്രത്ത് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിശദമായ അന്വേഷണം
യുവതികളുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. ഇതിനായി സൈബര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അജുവിനെതിരെ കേസ്
നടന് അജു വര്‍ഗീസ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. ദിലീപിനെ പിന്തുണയ്ക്കാന്‍ വേണ്ടിയിട്ട കുറിപ്പിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്. വിവാദമായതോടെ അജു പേര് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

പേര് വെളിവാക്കി റിമയും
ആക്രമിക്കപ്പെട്ട നടി അജുവിന് അനുകൂലമായി കോടതിയില്‍ സത്യവാങ്മൂലം നല്കുകയുണ്ടായി. എന്നാല്‍ കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. നടിയുടെ പേര് പരാമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്ക് വെച്ച് റിമ കല്ലിങ്കലും വിവാദത്തിലായിരുന്നു. പിന്നീട് റിമ പേര് നീക്കം ചെയ്യുകയും ചെയ്തു.
-
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications