കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനാന് നട്ടെല്ലിന് പരിക്ക്, സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലൈവ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹനാനെക്കുറിച്ച് ഫേസ്ബുക് ലൈവുമായി പൈജാസ് | Oneindia Malayalam

ജീവിതപ്രതിസന്ധികളില്‍ തളരാതെ മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ഹനാന്‍ ഹമീദ് ഇന്നലെയാണ് വാഹാനപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഹനാനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും" ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ സത്യം.. തുറന്ന് പറഞ്ഞ് ഹനാന്‍

ഹനാന്‍റെ കൃത്യമായ ആരോഗ്യവിവരങ്ങള്‍ പുറത്തറിയാത്തതോടെ ആദ്യഘട്ടത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഹനാന്‍റെ ചികിത്സാ വിവരങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയയാണ് അല്‍ അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പൈജാസ്.

സ്റ്റേജ് ഷോ കഴിഞ്ഞ്

സ്റ്റേജ് ഷോ കഴിഞ്ഞ്

കോഴിക്കോട് നിന്നും സ്റ്റേജ് ഷോ അവതരിപ്പിച്ച് കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങി വരുന്ന വഴിയില്‍ വെച്ചാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കൊടുങ്ങല്ലൂര്‍ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം.

അപകടമൊഴിവാക്കാന്‍

അപകടമൊഴിവാക്കാന്‍

രാവിലെ 6.30 ഓട് കൂടിയാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഒരാള്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

തകര്‍ന്നു

തകര്‍ന്നു

ഇടിയുടെ ആഘോതത്തില്‍ ഹനാന്‍റെ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്ക്

പരിക്ക്

അപകടത്തില്‍ ഹനാന്‍റെ കൈകള്‍ക്കും നട്ടെല്ലിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അതുകൊണ്ട് തന്നെ ഹനാനെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി.

ചോദ്യങ്ങള്‍ക്ക് മറുപടി

ചോദ്യങ്ങള്‍ക്ക് മറുപടി

അതേസമയം ഹനാന്‍റെ അപകടവാര്‍ത്തയ്ക്ക് പിന്നാലെ ഉണ്ടായ ആശങ്കകളില്‍ മറുപടിയുമായു എത്തിയിരിക്കുകയാണ് അല്‍അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പൈജാസ്. പൈജാസിന്‍റെ വാക്കുകള്‍-

അപകടം

അപകടം

ഹനാന്‍റെ അപകടത്തെ കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പലരും ചോദിച്ചത് ആരെങ്കിലും കരുതിക്കൂട്ടി അപകടപ്പെടുത്തിയതാണോയെന്നാണ്. എന്നാല്‍ അങ്ങനെയല്ല, ചിലര്‍ തന്നോട് ചോദിച്ചത് ഹനാന് സ്വന്തമായി കാറുണ്ടോയെന്നായിരുന്നു. അപകടത്തില്‍ പെട്ടത് ഹനാന്‍റെ സുഹൃത്തിന്‍റെ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു.

പൂര്‍ത്തിയാക്കി

പൂര്‍ത്തിയാക്കി

ഇപ്പോള്‍ ഹനാന്‍റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയായി.മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഹനാന്‍റെ നട്ടെല്ലിനും ഡി 12 വെര്‍ട്ടിബ്രയ്ക്കുമാണ് പൊട്ടല്‍ അനുഭവപ്പെട്ടിരിക്കുന്നത്.

തിരിച്ചറിയാന്‍

തിരിച്ചറിയാന്‍

ഹനാന് ഇപ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതേസമയം ഹനാനെ ഏറെ നാളത്തെ ബെഡ് റെസ്റ്റ് ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹനനാ
അപകടത്തില്‍ കാറിന്‍റെ ഡ്രൈവര്‍ക്ക് ഒന്നും പറ്റിയിട്ടില്ല.

ബെഡ് റെസ്റ്റ്

ബെഡ് റെസ്റ്റ്

ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു. ബെഡ് റെസ്റ്റ് വേണ്ടി വരും. ഹനാനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഹനാന്‍റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

അഭിമാനത്തോടെ

അഭിമാനത്തോടെ

കേരളക്കര അഭിമാനത്തോടെയാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. ജീവിത പ്രതിസന്ധികളില്‍ തളരാതെ വളരെ ചെറിയ വയസില്‍ തന്നെ അധ്വാനിക്കുകയും പഠന ചെലവു കണ്ടെത്തുകയും ചെയ്ത കൊച്ചുമിടുക്കി പെട്ടെന്നായിരുന്നു കൈയ്യടി നേടിയത്.

മീന്‍ വില്‍പ്പന

മീന്‍ വില്‍പ്പന

തന്‍റെ പ്രായത്തിലെ പെണ്‍കുട്ടികള്‍ ഒരിക്കലും ചെയ്യാന്‍ തയ്യാറാകാത്ത മീന്‍ വില്‍പ്പനയായിരുന്നു ഈ മിടുക്കി ഉപജീവനത്തിനായി തിരഞ്ഞെടുത്തത്.അതോടെ തമ്മനം മാര്‍ക്കറ്റിലെ ആ കൊച്ചു മീന്‍ വില്‍പ്പനക്കാരി പെട്ടെന്ന് തന്നെ എല്ലാവരുടേയും പ്രിയങ്കരിയായി മാറി.

മാറി മറിഞ്ഞു

മാറി മറിഞ്ഞു

ഹനാന്‍റെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ഇതോടെ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന് അവസരവും നല്‍കി. എന്നാല്‍ അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സിനിമാ പ്രമോഷന് വേണ്ടിയായിരുന്നു ഹനാന്‍ മീന്‍ വിറ്റതെന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇതോടെ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ തിരിഞ്ഞു. പലരും ഹനാനെ അധിക്ഷേപിച്ചു. ​എന്നാല്‍ പിന്നീട് യാഥാര്‍ത്ഥ്യം എന്താണെന്ന് ഹനാന്‍ തന്നെ വ്യക്തമാക്കിയതോടെ അവളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാരും അവള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. പിന്നാലെ അവളെ അധിക്ഷേപിച്ചവരെ അഴിക്കുള്ളിലാക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഏറ്റെടുത്തു

സര്‍ക്കാര്‍ ഏറ്റെടുത്തു

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍റെ ചികിത്സ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആശുപത്രി അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയച്ചു.

പ്രതിപക്ഷ നേതാവും

പ്രതിപക്ഷ നേതാവും

ഹനാന് സഹായവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഓപ്പറേഷന് അടിയന്തരസഹായമായി ഒരു ലക്ഷം രൂപ തന്‍റെ നിര്‍ദ്ദേശപ്രകാരം ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ അടച്ചെന്നും സര്‍ക്കാരിന്‍റെ പുത്രിയെന്ന് പ്രഖ്യാപിച്ച ഹനാനെ സഹായിക്കണമെന്ന് സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് ലൈവ്

പൈജാസിന്‍റെ ഫേസ്ബുക്ക് ലൈവ്

പാക്കിസ്ഥാനികള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിച്ചപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു! കുറിപ്പ്പാക്കിസ്ഥാനികള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിച്ചപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു! കുറിപ്പ്

ഒരു ബോധവുമില്ലാത്ത ഡാം സുരക്ഷാ ചെയര്‍മാന്‍.. ഇനിയും ഇയാളെ ചുമക്കണോ? വൈറലായി കുറിപ്പ്ഒരു ബോധവുമില്ലാത്ത ഡാം സുരക്ഷാ ചെയര്‍മാന്‍.. ഇനിയും ഇയാളെ ചുമക്കണോ? വൈറലായി കുറിപ്പ്

English summary
facebook live about hanans condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X