അടിമാലിയിലെ സെക്‌സ് ലൈവ്: കേസില്‍ ട്വിസ്റ്റ്!! വീട്ടമ്മയ്ക്ക് പുതിയ ആവശ്യം? പോലീസ് പറയുന്നത്

രാജാക്കാട്ടുള്ള വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കില്‍ ലൈംഗിക ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കപ്പെട്ടിരുന്നു.

തൊടുപുഴ: അടിമാലിയിലെ വീട്ടമ്മയുമൊന്നിച്ചുള്ള സെക്‌സ് ലൈവ് വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതി ലിനുവിന്റെ വീട്ടില്‍ പോയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.

ലിനുവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യാറുണ്ടെന്നും തുടങ്ങി ഒട്ടേറെ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ലിനുവിനെ കുറിച്ച് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പലതും പൂര്‍ണമായും ശരിയല്ലെന്ന് പോലീസ് പറയുന്നു. അതിനിടെ പുതിയ ആവശ്യവുമായി വീട്ടമ്മ വീണ്ടും പോലീസിനെ സമീപിച്ചു.

അമ്മയും രണ്ട് സഹോദരിമാരും

അമ്മയും രണ്ട് സഹോദരിമാരും

അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലിനുവിന്റെ വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പോയത്. ഇയാളുടെ അമ്മയും രണ്ട് സഹോദരിമാരുമാണ് വീട്ടിലുള്ളത്.

 ചോര്‍ന്നൊലിക്കുന്ന വീട്

ചോര്‍ന്നൊലിക്കുന്ന വീട്

ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസം. ലിനു അറസ്റ്റിലായതോടെ ഭക്ഷണം പോലും കഴിക്കാനില്ലാത്ത അവസ്ഥയാണത്രെ. ഇതുകണ്ട സിഐ 500 രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി.

സെക്‌സ് വീഡിയോകള്‍

സെക്‌സ് വീഡിയോകള്‍

ഇയാള്‍ നിരവധി സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റില്‍ അപ്പ് ലോഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് പോലീസ് പറഞ്ഞു.

ആഢംബര ജീവിതം

ആഢംബര ജീവിതം

സെക്‌സ് വീഡിയോകള്‍ അപ്പ് ലോഡ് ചെയ്യുന്നത് വഴി കിട്ടുന്ന വരുമാനമാനത്തിലാണ് യുവാവ് കഴിയുന്നതെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. ആഢംബര ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

ഇതെല്ലാം തെറ്റായ വാര്‍ത്തകളാണെന്ന് പോലീസ് പറയുന്നു. എട്ടു മക്കളുള്ള കുടുംബത്തിലെ അംഗമാണ് ലിനു. അഞ്ച് പേര്‍ വിവാഹം ചെയ്തു മാറി താമസിക്കുകയാണ്. ലിനുവും രണ്ട് സഹോദരിമാരും അമ്മയുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്.

ഏക ആശ്രയം

ഏക ആശ്രയം

പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ ലിനു നെടുംങ്കണ്ടത്തെ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയം ഇയാളുടെ വരുമാനമാണ്.

കണ്ടത് ഇതാണ്

കണ്ടത് ഇതാണ്

കേസില്‍ പെട്ടതോടെ ലിനു മുങ്ങിയിരുന്നു. ഒരാഴ്ചയോളം വീട്ടില്‍ വന്നില്ല. ഈ വേളയില്‍ വീട്ടുകാരുടെ കാര്യം കഷ്ടമായിരുന്നു. പട്ടിണിയിലായിരുന്നു ഇത്രയും ദിവസമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് സിഐ 500 രൂപ നല്‍കിയത്.

കേസ് മാറിയേക്കും

കേസ് മാറിയേക്കും

ലിനുവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട് എന്ന ആരോപണം തെറ്റാണെന്ന് ഇയാളുടെ സുഹൃത്തുക്കളും പറയുന്നു. അതേസമയം, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ കേസില്‍ മറ്റൊരു ട്വിസ്റ്റും ഉണ്ടായിട്ടുണ്ട്.

വിവാഹം കഴിച്ചാല്‍ മതി

വിവാഹം കഴിച്ചാല്‍ മതി

തനിക്ക് പരാതിയില്ലെന്ന് കാണിച്ച് വീട്ടമ്മ പോലീസിനെ സമീപിച്ചു. യുവാവിനെ വിവാഹം കഴിച്ചാല്‍ മതിയെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മ ആറ് മാസം മുമ്പാണ് ലിനുവുമായി പരിചയപ്പെട്ടത്.

ഒന്നും ചെയ്യാന്‍ സാധിക്കില്ല

ഒന്നും ചെയ്യാന്‍ സാധിക്കില്ല

ഇത്തരം വിഷയത്തില്‍ പോലീസിന് ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കേസ് കോടതിയിലെത്തുമ്പോള്‍ മാത്രമേ തീരുമാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു.

രാജാക്കാട്ടുള്ള വീട്ടില്‍

രാജാക്കാട്ടുള്ള വീട്ടില്‍

രാജാക്കാട്ടുള്ള വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കില്‍ ലൈംഗിക ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ താന്‍ തമിഴ്‌നാടുള്ള വ്യക്തിക്ക് വിറ്റിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+