Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയുമായി മുങ്ങിയ യുവാവ് അറസ്റ്റിലായി

ആലപ്പുഴ: സോഷ്യല്‍ മീഡിയയുടെ സ്വാധീനം ചെറുപ്പക്കാരെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് അടുത്തകാലത്തെ വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നതാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ വലയിലകപ്പെട്ട പെണ്‍കുട്ടികള്‍ ചതിക്കപ്പെട്ടതായുള്ള ഒട്ടേറെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ അവയൊന്നും ചിലരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും, അങ്ങിനെ ഉണ്ടായാല്‍തന്നെ തങ്ങളുടെ ജീവിതത്തെ അത് ബാധിക്കില്ലെന്നുമാണ് ചിലര്‍ കരുതുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരന്റെ ഒപ്പം വീട്ടുകാരറിയാതെ ഒളിച്ചോടിയ പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

facebook-2

മംഗലാപുരത്ത് പിയുസിക്ക് പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പ്രണയഭ്രമത്തില്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും വിട്ട് അന്യനൊപ്പം ഇറങ്ങിത്തിരിച്ചത്. ആലപ്പുഴ സ്വദേശിയായ ജെറി ഫ്രാന്‍സീസ് ആയിരുന്നു പെണ്‍കുട്ടിയുടെ കാമുകന്‍. മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ മംഗലാപുരം പോലീസില്‍ നല്‍കിയ പരാതിക്കൊടുവില്‍ ഇരുവരെയും ആലപ്പുഴയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടു്ക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഒളിച്ചോടാന്‍ സമ്മതമറിയിച്ച പെണ്‍കുട്ടിയെ യുവാവ് മംഗലാപുരത്തെത്തി സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+