കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രണയം; കാമുകനെ കെട്ടിക്കൊണ്ട് വീട്ടില്‍ പോവുമെന്ന് യുവതി, പോലീസും കോടതിയും കയ്യാങ്കളിയും

Google Oneindia Malayalam News

കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാന്‍ യുവതി വീടുവിട്ട് ഇറങ്ങിവന്നത് ഇടയാക്കിയത് നാടകീയ സംഭവങ്ങള്‍ക്ക്. സ്വന്തം വീടുവീട്ട് യുവതി കാമുകന്റെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ കയറ്റാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വീട്ടൂകാര്‍ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നെങ്കിലും തിരിച്ചു പോവില്ലെന്ന് യുവതി ഉറച്ച നിലപാട് എടുത്തതോടെ ഒടുവില്‍ വീട്ടുകാര്‍ക്ക് വഴങ്ങേണ്ടി വന്നു.

<strong>കേട്ടോ.. അമിട്ടെ.. മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍ എന്റെ സിവനെ; രാധാകൃഷ്ണന് ട്രോള്‍</strong>കേട്ടോ.. അമിട്ടെ.. മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍ എന്റെ സിവനെ; രാധാകൃഷ്ണന് ട്രോള്‍

എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു പിന്നീട് പെണ്‍കുട്ടിയുടെ ആവശ്യം. ഇതിനിടെ സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തി ഏവരേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും അത് താല്‍ക്കാലികം മാത്രമായിരുന്നു.. കോട്ടയം അയ്മനത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങള്‍ ഇങ്ങനെ..

വീടുവിട്ടെത്തിയ പെണ്‍ക്കുട്ടിയെ

വീടുവിട്ടെത്തിയ പെണ്‍ക്കുട്ടിയെ

വീടുവിട്ടെത്തിയ പെണ്‍ക്കുട്ടിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റാത്തത് വലിയ ബഹളത്തിനായിരുന്നു ഇടയാക്കിയത്. പ്രശ്‌നം കയ്യാങ്കളിയുടെ വക്കില്‍ എത്തുമെന്ന് കണ്ടതോടെ പോലീസ് എത്തി കാമിതാക്കളെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

വിവാഹം നടത്തണം

വിവാഹം നടത്തണം

വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നതോടെ പോലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പിന്നീട് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയതോടെ വിവാഹം മുടങ്ങി.

പോലീസ് എത്തുന്നു

പോലീസ് എത്തുന്നു

പ്രശ്‌നം കയ്യാങ്കളിയിലേക്ക് കടക്കുമെന്ന് കണ്ടപ്പോള്‍ പോലീസ് എത്തി കമിതാക്കളെ വീണ്ടും സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരേയും പോലിസ് കോടതിയില്‍ ഹാജരക്കിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചതോടെയാണ് രണ്ടു ദിവസത്തിലേറെ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന കോട്ടയം അയ്മനം സ്വദേശിയായ യുവാവുമായി കൊട്ടാരക്കര സ്വദേശിയായ യുവതി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കുന്നതിനാണ് യുവാവ് നാട്ടിലെത്തിയത്.

കാമുകനൊപ്പം

കാമുകനൊപ്പം

നാട്ടിലെത്തിയ യുവാവിനെ നേരില്‍ കാണാന്‍ യുവതി ഇയാളെ കൊട്ടാരക്കരയിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് കാമുകനൊപ്പം യുവതി കോട്ടയത്തെ വീട്ടിലേക്ക് പോരുകയായിരുന്നു. എന്നാല്‍ അയമനത്തെ വീട്ടില്‍ എത്തിയ യുവതെ വീട്ടുകാര്‍ കയറ്റാന്‍ വിസമ്മതിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്.

പിന്‍മാറില്ല

പിന്‍മാറില്ല

നാട്ടൂകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരേയും സ്‌റ്റേഷനില്‍ എത്തിച്ചു. വിവാഹം നടത്താതെ പിന്‍മാറില്ലെന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നതോടെ കാമുകന്‍ വഴങ്ങുകയായിരുന്നു.

മാലയിടാന്‍

മാലയിടാന്‍

യുവതിയെ പിന്നീട് പോലീസ് വനിതാസെല്ലിലേക്ക് മാറ്റുകയും ബുധനാഴ്ച്ച വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം കോട്ടയം നഗരത്തിലെ ക്ഷേത്രത്തില്‍ മാലയിടാന്‍ കമിതാക്കളും ഇരുവരുടേയും വീട്ടുകാരും എത്തി.

വിവാഹശേഷം

വിവാഹശേഷം

തുടര്‍ന്ന് വിവാഹശേഷം വരന്‍ തന്റെ വീട്ടിലേക്ക് പോകണമെന്ന ആവശ്യം യുവതി ഉന്നയിച്ചതോടെ വീട്ടുകാര്‍ തമ്മില്‍ വീണ്ടും തര്‍ക്കം തുടങ്ങുകയായിരുന്നു. വിടില്ലെന്ന് കാമുകന്റെ വീട്ടുകാരും നിലപാട് എടുത്തതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചു. ഈ സമയം ക്ഷേത്ര നട അടച്ചതോടെ വിവാഹം മുടങ്ങി.

കോടതി

കോടതി

ഇതോടെ വീണ്ടും പോലീസ് എത്തി കമിതാക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ കോട്ടയത്ത് എത്തിയ മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഒന്നിച്ചു പോകാന്‍ അനുവദിച്ചതോടെ കാമുകി ആഗ്രഹിച്ചത് പോലെ ഇരുവരും പെണ്‍കുട്ടിയുടെ കൊട്ടാരക്കരയിലെ വീട്ടില്‍ പോവുകയും ചെയ്തു.

English summary
facebook love make clash between families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X