കാമുകിയെ കാണാന്‍ തിരുവനന്തപുരത്തുനിന്ന് പാലക്കാട് എത്തിയ കാമുകന് യുവതി കൊടുത്തത് എട്ടിന്റെ പണി
പാലക്കാട്: പ്രണയിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സാഹസികതയും ചെയ്യുന്നവരാണ് യതാര്‍ഥ കാമൂകി-കാമുകന്‍മാര്‍. അത്തരത്തില്‍ കാമുകിയ്ക്കായി പതിനേഴുകാരന്‍ നടത്തിയ സാഹസികതയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെ മൊട്ടിട്ട പ്രണയത്തിനൊടുവില്‍ കാമുകിയെ നേരില്‍ കാണാന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തിയതായിരുന്നു പതിനേഴുവയസ്സുകാരനായ കാമുകന്‍. തന്നെ കാണാന്‍ ജില്ലകള്‍ താണ്ടിയെത്തിയ കാമുകന് കാമുകി കൊടുത്തതാകട്ടെ എട്ടിന്റെ പണിയും.

മാറിയ പ്രണയം
റോഡുവക്കിലും കടവരാന്തയിലും മറഞ്ഞിരുന്ന് പ്രണയം പറഞ്ഞിരുന്ന കാലം പോയി മറഞ്ഞു. അധ്യാപകരുടേയും നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് പ്രേമലേഖനങ്ങള്‍ കൈമാറുന്നതും ഇന്നത്തെ രീതിയല്ല. സോഷ്യല്‍മീഡിയയുടെ ഉപയോഗം വ്യാപകമായതോടെ പ്രണയത്തിന്റെ രീതിയും മാറി.

മെസഞ്ചറിലൂടേ
വാട്‌സാപ്പിലൂടേയും മെസഞ്ചറിലൂടേയുമുള്ള ഇത്തരം പ്രണയങ്ങള്‍ പലപ്പോഴും ഇതുവരെ നേരില്‍ കാണാത്തവരുമായിട്ടായിരിക്കും. അങ്ങനെ ഒരാളുണ്ടോ എന്ന് പോലും ഉറപ്പിക്കാനാവില്ല. പലപ്പോഴും ഫെയ്ക്ക് അക്കൗണ്ടുകളോടായിരുന്നു പലരും സല്ലപിക്കുന്നത്.

എട്ടിന്റെ പണി
സോഷ്യല്‍മീഡിയ വഴിയുള്ള പ്രണയത്തിന്റെ പേരില്‍ പലപ്പോഴും ആളുകള്‍ വഞ്ചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു എട്ടിന്റെ പണിയാണ് തിരുവനന്തപുരത്തുകാരനായ കാമുകന് പാലക്കാട്ടുകാരിയായ കാമുകി കൊടുത്തത്.

കാണണമെന്ന്
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തുകാരനായ പതിനേഴുവയസ്സുകാരന്‍ പ്രണയത്തിലായി. ഒടുവില്‍ ഒരുരാത്രി യുവതി കാണണമെന്ന് യുവതി പറഞ്ഞതോടെ കാമുകന്‍ ഇടംവലം നോക്കാതെ തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് ട്രെയിന്‍ കയറി.

വടക്കാഞ്ചേരിയില്‍
തൃശൂരില്‍ ട്രെയിനിറങ്ങിയ കാമുകന്‍ പാലക്കാട്ടേക്ക് ബസ് കയറി. വ്യാഴാഴ്ച്ച രാത്രി എട്ടിന് ഇയാള്‍ വടക്കാഞ്ചേരിയില്‍ എത്തി ഒട്ടോ പിടിച്ച് കാമുകി പറഞ്ഞ വിവരം അനുസരിച്ച് പുതുക്കേട്ടെത്തുകയായിരുന്നു.

ഫോണ്‍ഓഫ്
താന്‍ പുതുക്കോട്ടെത്തിയ വിവരം കാമുകന്‍ അറിയിച്ചതോടെ പെണ്‍കുട്ടി ഫോണിന്റെ നെറ്റ്കണക്ഷന്‍ ഓഫ് ചെയ്തു. മെസഞ്ചര്‍ വഴിമാത്രം ബന്ധംപുലര്‍ത്തിയിരുന്നു കാമുകന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. ഒരു ഫോട്ടോ പോലും കെണ്‍കുട്ടി കൈമാറിയിരുന്നുമില്ല. കാമുകന്‍ വീടിന് അടുത്ത് എത്തിയെന്ന് മനസ്സിലായ യുവതി ഫോണ്‍ഓഫ് ചെയ്യുകയായിരുന്നു.

നാട്ടുകാര്‍
പുതുക്കോട്ട് ഒറ്റപ്പെട്ടുപോയ കുട്ടിക്കാമുകനോട് ചില നാട്ടുകാരും ഓട്ടോ ഡ്രൈവറും കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ നടന്ന വിവരങ്ങളൊക്കെ പുറത്ത് പറഞ്ഞു. യുവതിയുടെ പേരുള്ള പുതുക്കോട്ടിലെ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി നാട്ടുകാര്‍.

തിരിച്ച് വീട്ടിലേക്ക്
എന്നാല്‍ ഇതിന് തയ്യാറാവിതിരുന്ന ഓട്ടോഡ്രൈവര്‍ യുവാവിനെ ചില സംഘടനാ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് അറിയിച്ച വിവരം അനുസരിച്ച് കാമുകനെ വീട്ടുകാര്‍ പാലക്കാട്ട് എത്തി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.












Click it and Unblock the Notifications