Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആശുപത്രിയിൽ കള്ളി പൊളിഞ്ഞു..

അരൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അഖിൽ കൃഷ്ണ എന്ന ഉണ്ണിക്കുട്ടൻ ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്.

ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫേസ്ബുക്ക് കാമുകൻ പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ ചക്കാലപ്പറമ്പ് നികത്തിൽ അഖിൽ കൃഷ്ണ(ഉണ്ണിക്കുട്ടൻ-23), തുറവൂർ കൊച്ചുപുത്തൻതറ രാജേഷ്(ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തിൽ ജിനദേവ്(29), തിരുനെല്ലൂർ ചാലിത്തറയിൽ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.

അരൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അഖിൽ കൃഷ്ണ എന്ന ഉണ്ണിക്കുട്ടൻ ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും തമ്മിൽ കാണുന്നതും പതിവായി. ഇതിനിടെയാണ് പെൺകുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ച് മദ്യം നൽകി മയക്കിയ ശേഷം അഖിലും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്.

ഫേസ്ബുക്ക് പരിചയം....

ഫേസ്ബുക്ക് പരിചയം....

അരൂർ സ്വദേശിനിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെയാണ് അഖിൽ കൃഷ്ണ പരിചയപ്പെടുന്നത്. നിരന്തരം ചാറ്റ് ചെയ്തിരുന്ന ഇരുവരും പിന്നീട് സ്നേഹബന്ധത്തിലാകുകയും ചെയ്തു.

വീട്ടിലെത്തിച്ചു....

വീട്ടിലെത്തിച്ചു....

ഓട്ടോ ഡ്രൈവറായ അഖിൽ കൃഷ്ണ, പെൺകുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചു...

സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചു...

പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കളായ നാലുപേർക്കും കൈമാറി. ഇവർ നാലു പേരും പെൺകുട്ടിയെ മാറിമാറി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറഞ്ഞത്.

പലസ്ഥലങ്ങളിൽ...

പലസ്ഥലങ്ങളിൽ...

അഖിൽ കൃഷ്ണയും കൂട്ടുകാരായ നാലുപേരും പെൺകുട്ടിയെ ഒരു വർഷത്തോളം പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ആരെയും അറിയിച്ചില്ല...

ആരെയും അറിയിച്ചില്ല...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ആരുമറിയാതെ പെൺകുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തിൽ പാർപ്പിക്കുകയായിരുന്നു.

പോലീസിൽ അറിയിച്ചു...

പോലീസിൽ അറിയിച്ചു...

ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.

എല്ലാം പറഞ്ഞു...

എല്ലാം പറഞ്ഞു...

ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ ശ്രീദേവിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. തുടർന്നാണ് അഞ്ച് യുവാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

റിമാൻഡ് ചെയ്തു...

റിമാൻഡ് ചെയ്തു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അഞ്ചുപേരെയും കഴിഞ്ഞദിവസമാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+