കൊച്ചി; മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ഗായകനെതിരെ കേസ്
കൊച്ചി: മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഗായകനെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി എച്ച്എംടി ജംക്ഷനു സമീപം താമസിക്കുന്ന നവീന്‍ ജെ. അന്ത്രപ്പേറിനെതിരെയാണു കേസ്. ഇയാളുടെ ഭാര്യാ സഹോദരിയാണ് പരാതിക്കാരി. മണീട് സ്വദേശിനിയായ ഇവരുടെ മുഖം മാറ്റി ഫേസ്ബുക്ക് വഴി ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.
സൈബര്‍ സെല്ലിന് ലഭിച്ച പരാതിപ്രകാരം നടത്തിയ അന്വേഷണത്തില്‍ എച്ച്എംടി ജംക്ഷനിലെ സ്ഥാപനത്തില്‍ നിന്നാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചതെന്ന് മനസിലാക്കി. തുടര്‍ന്ന് സ്ഥാപനമുടമയെ ചോദ്യം ചെയ്തപ്പോള്‍, നവീന്‍ അന്ത്രപ്പേര്‍ സ്ഥിരമായി ഇവിടെയെത്താറുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. നവീന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മോഡവും പിടിച്ചെടുക്കുമെന്നു പിറവം സിഐ ശിവന്‍കുട്ടി പറഞ്ഞു.

തന്നോട് നവീന് മുന്‍ വൈരാഗ്യമുണ്ടെന്ന് സ്ത്രീ പറയുന്നു. സ്ത്രീയുമായുള്ള ബന്ധം മറച്ചുവെച്ചാണ് അമേരിക്കയിലുള്ള സഹോദരിയുമായി പരിചയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. വിവാഹശേഷം അമേരിക്കയിലേക്ക് കടക്കാമെന്നായിരുന്നു നവീന്റെ കണക്കുകൂട്ടല്‍. എന്നാല്‍, നവീന്റെ സ്വഭാവം തിരിച്ചറിഞ്ഞ സഹോദരി പത്താംദിവസം ഒറ്റയ്ക്ക് അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.
സഹോദരി ഒറ്റയ്ക്ക് പോകാന്‍ ഇടയായത് താന്‍ നവീനെക്കുറിച്ച് പറഞ്ഞുകൊടുത്തതുകൊണ്ടാണെന്നു കരുതിയാണ് തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സൗന്ദര്യമത്സരത്തിനു നല്‍കിയിരുന്ന മുഖചിത്രങ്ങള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും പിന്നീട് റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇത് പ്രചരിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തനുശേഷംമാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്ന് പോലീസ് പ്രതികരിച്ചു.












Click it and Unblock the Notifications