ഇ അഹമ്മദിനെതിരെ ലീഗുകാരുടെ ഫേസ്ബുക്ക് പേജ്
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദിനെതിരെ ഫേസ്ബുക്ക് പേജ്. വി ലൗ മുസ്ലീം ലീഗ്, വീ ഹേറ്റ് ഇ അഹമ്മദ് എന്ന പേരിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. ഇത്തവണ മലപ്പുറത്ത് അഹമ്മദിന് സീറ്റ് കൊടുക്കരുതെന്ന് മുസ്ലീം ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
'എനിക്ക് ലീഗിനെ ഒരുപാട് ഇഷ്ടമാ... എന്നാലും ഈ മൊതലിനെ നമുക്ക് വേണ്ട' എന്നെഴുതിയ ചിത്രമാണ് കവര്‍ ഫോട്ടോ. അഹമ്മദ് പൊട്ടിക്കരയുന്നതിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമായും ഇട്ടിട്ടുണ്ട്.

'അധികാരത്തിന്റെ മത്തില്‍ സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കാതെ, വീണ്ടും അതേ മണ്ഡലത്തിലേക്ക് തന്നെ കരഞ്ഞും കാല് പിടിച്ചും വരുന്ന ഇവരെ പോലുള്ളവരെ തിരിച്ചറിയുക.' ലീഗിന്റെ നേതാക്കളുടെ കണ്ണ് തുറപ്പിക്കാന്‍ പേജ് ലൈക്ക് ചെയ്യണം എന്നും പേജ് തയ്യാറാക്കിയ ആളുകള്‍ ആവശ്യപ്പെടുന്നു.
അഹമ്മദിനെതിരെ പോസ്റ്റുകള്‍ നിരവധിയാണ്. അവയില്‍ ചിലത് കാണാം..
എന്റെ വോട്ട് ലീഗിനാണ്, പക്ഷേ ഇ അഹമ്മദിന് കൊടുക്കില്ല.
വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ട് പത്രങ്ങളിലൂടെ മാത്രം കാണുന്ന ഒരു എംപിയെ നമുക്ക് ആവശ്യമില്ല
ജനങ്ങള്‍ക്കും മണ്ഡലത്തിനും വേണ്ടാത്ത സ്ഥാനാര്‍ത്ഥിയെ പിന്നെ എന്തിനാണ് പാര്‍ട്ടിക്ക്...
204 ലെ തിരഞ്ഞെടുപ്പില്‍ കെപിഎ മജീദിനെ മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കതിന്റെ ഫലം ഓര്‍ക്കണം എന്ന മുന്നറിയിപ്പും പേജിലൂടെ നല്‍കുന്നുണ്ട്. മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് പേജ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്.












Click it and Unblock the Notifications