ഐസിയുവിന് ഒരു ലക്ഷം ലൈക്ക് കഴിഞ്ഞേ...!!!
തിരുവനന്തപുരം: ചളു, ചളി എന്നീ വാക്കുകള്‍ മലയാളത്തില്‍ അല്പം ന്യൂ ജനറേഷനാണ്. എന്നാല്‍ ഫേസ്ബുക്കില്‍ എത്തുമ്പോള്‍ ചളു എന്നത് ഇപ്പോള്‍ ഒരു ഹിറ്റ് പ്രയോഗം ആണ്. വെറും ചളുവല്ല, ഇന്റര്‍നാഷണല്‍ ചളു.
ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവാ ഐസിയു. ഫേസ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ ഈ പേര് കേള്‍ക്കാതിരിക്കില്ല. സമകാലിക സംഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച്, ചിന്തോദ്ദീപകങ്ങളായ ഫലിതങ്ങളുമായി അവര്‍ നമുക്കൊപ്പം തന്നെയുണ്ട്.

ഐസിയു ഇപ്പോള്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇവരുടെ ഫേസ്ബുക്ക് പേജിന് ലൈക്കുകള്‍ ഒരു ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവില്‍ നോക്കുമ്പോള്‍ 1,21,739.

ഫേസ്ബുക്കിനും എല്ലോയ്ക്കും, ട്വിറ്ററിനും മുമ്പ്... ഓര്‍ക്കൂട്ടിന്റെ ഒരു കാലമുണ്ടായിരുന്നു. അന്ന് തന്നെ ആയിരുന്നു ഐസിയുവിന്റെ തുടക്കം. 2007 ല്‍ കിടങ്ങൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥി ആയിരുന്ന റോഷന് തോമസ് ആണ് ഇതിന്റെ ശില്പി. ചെറുസൗഹൃ കൂട്ടായ്മയായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഓര്‍ക്കൂട്ട് പൂട്ടി, ഫേസ്ബുക്ക് തകര്‍ത്താടാന്‍ തുടങ്ങിയപ്പോള്‍ അവിടേയും ഐസിയു എത്തി.
പിന്നീട് സംസ്ഥാന/ദേശീയ/ അന്തര്‍ദേശീയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നവരില്‍ പ്രമുഖരായി ഇവര്‍. ഫോട്ടോഷോപ്പിന്റെ വികാസം ഈ ഗ്രൂപ്പിനെ കൂടുതല്‍ ക്രിയാത്മകമാക്കി.
നൂറ് കണക്കിന് പേരാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. ഐസിയുവിന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്ന കോമഡികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ രേഖകളും ഉണ്ട്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications