ഈ ചിപ്പ് പിന്‍വലിക്കില്ലെന്ന് കേരള ടൂറിസം; 'ആരെയോ കൊള്ളിച്ച പോലെ ഒരു തോന്നല്‍'; ട്രോള്‍ പൊങ്കാല
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം 2000 രൂപയുടെ നോട്ട് പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയയിലും മറ്റുമായി കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും ട്രോളിക്കൊണ്ടിരിക്കുകയാണ്. 2000 രൂപ നോട്ട് പുറത്തിറക്കുമ്പോള്‍ ബി ജെ പി നേതാക്കള്‍ ചാനലുകളില്‍ ചെന്ന് വീമ്പിളക്കിയ ഓരോ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
2000 രൂപ നോട്ടില്‍ ചിപ്പുണ്ടെന്നും ജി പി എസ് ഉണ്ടെന്നൊക്കെയാണ് ബി ജെ പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചെന്ന് പറഞ്ഞത്. ഇതൊക്കെ പൊക്കിയെടുത്ത് അടിപൊളി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരള ടൂറിസവും 2000 നോട്ട് നിരോധനത്തെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ പേജിലാണ് കേരള ടൂറിസത്തിന്റെ പരിഹാസം. ചിപ്‌സ് ( ഉപ്പേരി) ന്റെ ചിത്രം പങ്കുവച്ച് ഇത് ഒരിക്കലും പ്രചാരത്തില്‍ നിന്ന് പോകില്ലെന്നാണ് പോസ്റ്റില്‍ കുറിച്ചത്. നോട്ടുനിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടും പിന്‍വലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസം രംഗത്തെത്തിയത്.
മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ആരെയോ കൊള്ളിച്ചാണ് ഈ പോസ്റ്റ്, എന്നാലും നമ്മുടെ ജിയോട് ഇത് വേണ്ടായിരുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം, 2000 രൂപയുടെ കറന്‍സി നോട്ട് സെപ്റ്റംബര്‍ 30ന് ശേഷവും നിയമപരമായി നിലനില്‍ക്കും. ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ 4 മാസത്തെ സമയം മതിയെന്നാണ് ആര്‍ ബി ഐ പ്രതീക്ഷിക്കുന്നത്. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും സെപ്തംബര്‍ 30-നുള്ള നിശ്ചിത സമയപരിധിക്കുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സ്ഥിരമായി നടക്കുന്ന നടപടി ക്രമങ്ങളാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. 2016 നവംബര്‍ മാസത്തില്‍ ആണ് 2000 രൂപ നോട്ടുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമായത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സമ്പദ് വ്യവസ്ഥയുടെ കറന്‍സി അവശ്യകത പരിഗണിച്ചാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.
അതേസമയം, പഴയ 2000 രൂല നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ, മാറ്റിവാങ്ങുകയോ ചെയ്യാം. നിക്ഷേപത്തിന് പരിധിയില്ല. എന്നാല്‍ ഒരു ദിവസം 20000 രൂപ മാത്രമാണ് മാറ്റിവാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇഷ്യൂ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജിയണല്‍ ഓഫീസുകളിലും വ്യക്തികള്‍ക്ക് എക്‌സ്‌ചേഞ്ച് സൗകര്യം പ്രയോജനപ്പെടുത്താം. എന്നാല്‍ 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ കാര്യമായി വിപണിയില്‍ ഇല്ലെന്നാണ് ആര്‍ ബി ഐയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications