കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് പോസ്റ്റ്; കുരുക്ക്, ജാമ്യം

Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുതെന്നാവശ്യപ്പെട്ട് പോസ്റ്റിട്ടയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനാണ് 25000 രൂപ ബോണ്ടിലും ആള്‍ ജാമ്യത്തിലും ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

 youtharest

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്നായിരുന്നു ഇയാള്‍ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ ഡിവൈഎഫ്ഐ കുമാരനല്ലൂര്‍ ഈസ്റ്റ് മേഖല സെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഡിവൈഎഫ്ഐ പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു .

<strong>2300 ഓളം പേര്‍ കാശ്മീരില്‍ തടവില്‍; 300 ഓളം പ്രതിഷേധങ്ങള്‍, സൈന്യത്തിനെതിരെ പ്രദേശവാസികള്‍</strong>2300 ഓളം പേര്‍ കാശ്മീരില്‍ തടവില്‍; 300 ഓളം പ്രതിഷേധങ്ങള്‍, സൈന്യത്തിനെതിരെ പ്രദേശവാസികള്‍

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് നേരത്തേ മറ്റൊരു യുവാവിനെപോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ജില്ലയിലെ പാരപ്പിള്ളി വേളമാനൂര്‍ സ്വദേശി അമല്‍ (22)നെയാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ വാട്സ് ആപ്പിലൂടെയായിരുന്നു വ്യാജ പ്രചരണം നടത്തിയത്.

പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട നേരത്തേ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. പ്രളയം സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും പോലീസും രംഗത്തെത്തിയിരുന്നു.

<strong>'മോഡി മുത്വലാഖ്‌' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്</strong>'മോഡി മുത്വലാഖ്‌' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്

<strong>കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്</strong>കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

English summary
facebook poat against flood relief fund; case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X