കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ ചിട്ടിപിടിച്ച് വാങ്ങിയ തയ്യല്‍മെഷീനിലാണ് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഇന്ദ്രന്‍സ്. മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ ഇന്ദ്രന്‍സ് ലോകം മുഴുവന്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സിന്റെ സിനിമകള്‍ വലിയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതോടെ മലയാള സിനിമയില്‍ വലിയ അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലേക്ക് ഇന്ദ്രന്‍സ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാമെന്ന് കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് വീഡിയോയിലൂടെ കാണിച്ച് തന്നിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റില്‍ മാസ്‌ക് നിര്‍മ്മാണം നടക്കുന്നുണ്ട്. ഇവിടെ എത്തിയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ എങ്ങനെ മാസ്‌കുണ്ടാക്കാം എന്ന് ഇന്ദ്രന്‍സ് കാണിച്ച് തന്നത്. എന്നാല്‍ ഇപ്പോഴിതാ ഇന്ദ്രന്‍സിനെ പ്രശംസിച്ച് ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷിബു ഗോപാലകൃഷ്ണന്‍ എന്നൊരാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണത്.

 അയാള്‍ അഭിനയിക്കുകയല്ല

അയാള്‍ അഭിനയിക്കുകയല്ല

ആലഭാരങ്ങളും ആഡംബരങ്ങളും അഴിച്ചുവച്ചു ഇത്രമേല്‍ നിസാരനായി ഈ മനുഷ്യന്‍ ഇരിക്കുന്നതു കാണുമ്പോള്‍ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്.അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേല്‍ സ്‌നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.

അമ്മ ചിട്ടി പിടിച്ച് വാങ്ങിയ തയ്യല്‍മെഷീന്‍

അമ്മ ചിട്ടി പിടിച്ച് വാങ്ങിയ തയ്യല്‍മെഷീന്‍

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റില്‍സില്‍ ഇന്ദ്രന്‍സ് എന്നു ചേര്‍ത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രന്‍സായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍

യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്ളാസില്‍ പഠിപ്പു നിര്‍ത്തിയ, ഒരുപാടു താരങ്ങള്‍ക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാള്‍, അയാള്‍ക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാന്‍ പോയി. ഗൗരവമേറിയ സീനുകള്‍ വരുമ്പോള്‍ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാടു സീനുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട അയാള്‍, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.

എട്ടാമത്തെ അത്ഭുതം

എട്ടാമത്തെ അത്ഭുതം

ഈ ലോകത്തൊരു എട്ടാമത്തെ അത്ഭുതമുണ്ടെങ്കില്‍ അതു തന്റെ ജീവിതമാണെന്നും, ഞാന്‍ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാള്‍ പിന്നിലോട്ടു നീങ്ങിനില്‍ക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യന്‍ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയില്‍ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്.

English summary
Facebook Post About Actor Indrans Life Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X