Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന ദരിദ്രനായ നവാസ്: ജീവക്കാനറിയാത്തവനെന്ന കളിയാക്കല്‍, കുറിപ്പ്

കൊച്ചി: കാണാതായ എറണാകുളും സെന്‍ട്രല്‍ സിഐ വിഎസ് നാവാസിനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് തമിഴ്നാട്ടിലെ കരുരില്‍ നിന്നും കണ്ടെത്തിയത്. കോയമ്പത്തൂരീല്‍ നിന്നും കരൂരിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്ന നവാസിനെ തിരിച്ചറിഞ്ഞ തമിഴ്നാട് റെയില്‍വേ പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കരൂരിലെത്തിയെ കേരള പൊലീസ് സംഘം നവാസുമായി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

പോലീസ് സേനക്ക് അകത്തും പുറത്തുമുള്ള സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് നവാസിന്‍റെ ആത്മാര്‍ത്ഥതയെകുറിച്ചും സത്യസന്ധ്യതയെക്കുറിച്ചും നല്ലത് മാത്രമെ പറയാനുള്ളു. നിരവധിയാളുകള്‍ നവാസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഹൃദ്യമായ ഒരു കുറിപ്പാണ് രമേശ് അരൂര്‍ എന്ന വ്യക്തി നവാസിനെ കണ്ടെത്തുന്നതിന് മുമ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നീ എവിടെയാണ്

നീ എവിടെയാണ്

''ആല്‍ഫ 2 ബ്രാവോ 7 നീ എവിടെയാണ് ?
പ്ലീസ് റിപ്പോര്‍ട്ട് ടു ദ കണ്‍ട്രോള്‍ റൂം..''

പോലീസ് വയര്‍ലെസില്‍ നിന്ന് ഒരു പക്ഷെ വന്നുകൊണ്ടിരിക്കാന്‍ സാധ്യതയുള്ള ഒരു സന്ദേശമാവാമിത്. സെന്‍ട്രല്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ് നവാസിന്റെ തിരോധാനത്തിന് പ്രായമേറുകയാണ്. ബുധനാഴ്ച രാത്രി 11 മണിയോടെ നവാസിന്റെ വയര്‍ലെസ് സെറ്റിലേക്ക് ആല്‍ഫ 2 ബ്രാവോ 7 എന്ന കോഡില്‍ ഇരുപതുപതു മിനിറ്റോളം നീണ്ട മേലുദ്യോഗസ്ഥന്റെ വിളിയും ശകാരവും അസാധാരണമായ ക്ലൈമാക്‌സിലാണ് അവസാനിച്ചത്.

സാധാരണ വാക്കുകള്‍ക്കുമപ്പുറം

സാധാരണ വാക്കുകള്‍ക്കുമപ്പുറം

ജോലിസംബന്ധമായ വിഷയങ്ങളില്‍ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മില്‍ സാധാരണ കൈമാറുന്ന നിര്‍ദ്ദേശങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറം ആ വര്‍ത്തമാനം വ്യക്ത്യധിക്ഷേപങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നപ്പോള്‍ എറണാകുളം ജില്ലയിലെ പ്രവര്‍ത്തന ക്ഷമമായ സകല വയര്‍ലെസ് സെറ്റുകളും സംഘര്‍ഷത്തിലായിക്കാണും..

ആല്‍ഫ 2 ബ്രാവോ

ആല്‍ഫ 2 ബ്രാവോ

കണ്ട്രോള്‍ റൂമിന്റെ കണ്ട്രോള്‍ പോയ ആ ഇരുപതുമിനിറ്റിനൊടുവില്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞുനിര്‍ത്തിയത് നവാസിന്റെ കാക്കി അഴിപ്പിക്കും എന്ന വെല്ലുവിളിയിലായിരുന്നുവെന്ന് വയര്‍ലെസിന്റെ വാക്കുകള്‍ക്കു ചെവിയോര്‍ത്ത പോലീസുകാര്‍ പറയുന്നു. അതിനു ശേഷമാണ് ആല്‍ഫ 2 ബ്രാവോ സെവന്റെ വയര്‍ലെസും ഔദ്യോഗിക മൊബൈല്‍ ഫോണും നിശ്ചലമായത്.

യാത്ര പോവുകയാണ്

യാത്ര പോവുകയാണ്

ഡ്യൂട്ടി പൂര്‍ത്തിയാക്കി പുലര്‍ച്ചെ തേവരയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയ നവാസ് രാവിലെ അഞ്ചോടെ യൂണിഫോമില്ലാതെ പുറത്തുപോയി. പോകുമ്പോള്‍ ഭാര്യ ആരിഫയുടെ ഫോണിലേക്ക് സ്വന്തം ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ ഒരു സന്ദേശമയച്ചു. ഞാന്‍ ഒരു യാത്ര പോവുകയാണ്. വിഷമിക്കരുത്. പിന്നീട്ട് ആ ഫോണും നിശ്ചലമായി..

മിസ്സിംഗാണ്

മിസ്സിംഗാണ്

ആല്‍ഫ 2 ബ്രാവോ 7...മിസ്സിംഗാണ്...

നാടാകെ പോലീസും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കുന്നുണ്ട്.. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. പരമ ദരിദ്രനായ, സ്വന്തം അദ്ധ്വാനം കൊണ്ട് പഠിച്ചുയര്‍ന്നുവന്ന സത്യസന്ധനായ മനുഷ്യനാണ് അയാള്‍. ഞാന്‍ കണ്ടിട്ടുണ്ട്. കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടക്കുന്ന ഒരു കോളെജ് വിദ്യാര്‍ഥിയെ. പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളെജിലെത്താറുന്ന ആ പഴയ ചങ്ങാതിയെ...

കൈക്കൂലിയും കിമ്പളവും കിട്ടാന്‍

കൈക്കൂലിയും കിമ്പളവും കിട്ടാന്‍

സാധാരണ പോലീസുകാരനുപോലും കൈക്കൂലിയും കിമ്പളവും കിട്ടാന്‍ ഒരു പ്രയാസവുമില്ലാത്ത ഈ നാട്ടില്‍ മക്കള്‍ക്കു സമയത്ത് ഫീസ് കെട്ടാന്‍ കഴിയാതെ വരുമ്പോള്‍ കൂട്ടുകാരോട് പണം കടംവാങ്ങി ശമ്പളം കിട്ടുന്ന ദിവസം തന്നെ തിരിച്ചുകൊടുക്കുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പലര്‍ക്കും അദ്ഭുതമാണ്. ജീവിക്കാനാറിയാത്തയാള്‍ എന്ന് പറഞ്ഞ് അടുപ്പക്കാര്‍ കളിയാക്കുമ്പോള്‍ ചുമ്മാതെ ചിരിക്കുന്നവന്‍

ഈ നാടിനു വേണോ

ഈ നാടിനു വേണോ

നവാസ് നിന്നെ പോലുള്ളവരെ ഈ നാടിനു വേണോ എന്നു ചിന്തിച്ചു പോകുന്നു. നീ സ്ഥലം മാറിപോകുമ്പോളെല്ലാം നീ ജോലി ചെയ്യുന്ന സ്‌റ്റേഷനിലെ പോലീസുകാര്‍ പോലും ആശ്വസിക്കുകയാണെന്ന്.കാരണമെന്താണെന്നോ? നീ അവരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുമെന്ന്. കക്ഷികളോട് പത്തു പൈസ വാങ്ങാനും സമ്മതിക്കാറില്ലെന്ന്. ഇപ്പോള്‍ നീ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ ആഴം എത്രയെന്ന് നിന്റെ വീട്ടുകാരും സുഹൃത്തുക്കളുമല്ലാതെ വേറെ ആരെങ്കിലും അറിയുന്നുണ്ടാവുമോ

ഇതൊക്കെ കാണുന്നുണ്ടോ?

ഇതൊക്കെ കാണുന്നുണ്ടോ?

സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന് സ്വന്തം വകുപ്പില്‍ നിന്ന് കിട്ടുന്ന പാരിതോഷികങ്ങളാണ് ഇതൊക്കെ. സര്‍ക്കാരും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഡിജിപിയും ഇതൊക്കെ കാണുന്നുണ്ടോ? മനുഷ്യത്വവും സത്യസന്ധതയും ഉള്ള പോലീസുകാരുടെ ഗതി കാണുന്നില്ലേ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുന്ന ഈ വ്യവസ്ഥിതി ഒരിക്കലും മാറില്ലെന്നാണോ

ആല്‍ഫ 2 ബ്രാവോ 7 നീ എവിടെയാണ്..?
പ്ലീസ് റിപ്പോര്‍ട്ട് ടു ദ കണ്‍ട്രോള്‍ റൂം...

ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ നവാസിനെക്കുറിച്ചുള്ള രമേശ് അരൂര്‍ എന്ന സുഹൃത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+