കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അവസാന നോക്ക് കാണാന്‍ കാസർഗോഡ് എത്തി! കൊന്നും കൊല്ലിച്ചും മതിയായെങ്കില്‍ നിര്‍ത്തിക്കൂടെ?"

  • By
Google Oneindia Malayalam News

കാസര്‍ഗോഡെ രാഷ്ട്രീയ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്. കഴിഞ്ഞ ദിവസം രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരതിനേയും കൃപേഷിനേയും ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം വെട്ടി വിഴ്ത്തിയ ശേഷം സ്ഥലം വിട്ടു. വഴിയില്‍ ബൈക്ക് വീണ് കിടക്കുന്നത് കണ്ട് ഓടി കൂടിയ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലയില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കൊന്നും കൊല്ലിച്ചും മതിയായെങ്കിൽ കുറഞ്ഞ പക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവസാനിപ്പിച്ചൂടേ ഈ കാടത്തം എന്നാണ് ഷാഫില്‍ പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം.

 അവസാന നോക്ക് കാണാന്‍

അവസാന നോക്ക് കാണാന്‍

കാസർഗോഡ് എത്തി .. പ്രിയ സഹോദരന്മാരെ അവസാന നോക്ക് കാണാൻ.. സഹപ്രവർത്തകർ സംയമനം പാലിക്കണം . അതൊരു ദൗർബല്യമോ കഴിവ് കേടോ അല്ല . എല്ലാവർക്കും കഴിയുന്നതുമല്ല.. അതിന് കഴിയാത്തവരാണ് അമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്നത് ..

 വേദനിച്ചിട്ടുണ്ട്

വേദനിച്ചിട്ടുണ്ട്

നെഞ്ചിൽ കൈ വെച്ച് പറയാം കോൺഗ്രസ്സിന്റെ കൊടി പിടിച്ച ഒരാൾ കൊല്ലപ്പെടുമ്പോൾ മാത്രം തോന്നുന്ന വേദനയല്ല..അഭിമന്യു കൊല്ലപ്പെട്ടപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട് .. പ്രതികരിച്ചിട്ടുമുണ്ട്

 കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം

..ചന്ദ്രശേഖരനാണെങ്കിലും ഷുക്കൂറാണെങ്കിലും ഷുഹൈബാണെങ്കിലും രമിത് ആണെങ്കിലും ഹനീഫയാണെങ്കിലുമെല്ലാം ആ വേദന ഉണ്ട് .
കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവൻ എന്ന് നോക്കാതെ തന്നെ എതിർക്കപ്പെടേണ്ട കാടത്തമാണ് ഈ കൊലപാതക രാഷ്ട്രീയം .

 ഇതെങ്ങനെ അവസാനിപ്പിക്കും

ഇതെങ്ങനെ അവസാനിപ്പിക്കും

എന്നാൽ സെലക്ടീവ് വേദന മാത്രം പങ്ക് വെക്കുന്ന ഇരട്ടത്താപ്പ് ഈ അക്രമങ്ങൾ അവസാനിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു .
ചന്ദ്രശേഖരനെ തുണ്ടം തുണ്ടമാക്കിയ കൊടി സുനിയെ പോലും ജയിലിൽ സന്ദർശിക്കാൻ കോടിയേരി ബാലകൃഷ്ണന് മടിയില്ലാതാവുമ്പോൾ പിന്നെ ഇതെങ്ങിനെ അവസാനിക്കും ?

 കടന്ന് വരാത്തത്

കടന്ന് വരാത്തത്

കുഞ്ഞനന്തന് പരോൾ കൊടുക്കുന്ന നിങ്ങളുടെ മാനുഷിക പരിഗണനയിൽ എന്തെ ജീവിച്ചിരിക്കാനുള്ള ഈ ചെറുപ്പക്കാരുടെ അവകാശം കടന്ന് വരാത്തത് ..

 ജില്ലാ സെക്രട്ടറിയെ

ജില്ലാ സെക്രട്ടറിയെ

അണികളാരോ ജയരാജനെ കുറിച്ച് ഒരു പാട്ടെഴുതിയപ്പോ പാർട്ടി കമ്മിറ്റിയിൽ നടപടി പ്രഖ്യാപിച്ച നിങ്ങളെന്തേ മീശ മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ പട്ടാപകൽ 100കണക്കിന് ആളുകളുടെ മുന്നിൽ കൊന്ന് തള്ളിയ ഉത്തരവിൽ ഒപ്പിട്ട കാലനായി മാറിയ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കാൻ ഏതറ്റവും വരെ പോവുന്നത് ?

 മൗനത്തിന്‍റെ അര്‍ത്ഥമെന്ത്

മൗനത്തിന്‍റെ അര്‍ത്ഥമെന്ത്

നിങ്ങളുടെ യുവജന സംഘടനയുടെ നേതാവും MLA യുമായ ഒരാൾ ഈ ഗൂഡാലോചനയിൽ പങ്കാളിയാണ് എന്ന് തെളിവ് സഹിതം കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ട് പോലും പുലർത്തുന്ന മൗനത്തിന്റെ അർത്ഥമെന്താണ് ?

 കൊലപാതക രാഷ്ട്രീയ പ്രവണത

കൊലപാതക രാഷ്ട്രീയ പ്രവണത

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാർട്ടിക്കാരൻ കൊല്ലപ്പെടുമ്പോൾ മാത്രം സന്ദർശിക്കുകയും അല്ലാത്തപ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാൻ പര്യാപ്തമല്ല എന്ന് തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി .

 മാഷാ അല്ലാഹ് സ്റ്റിക്കർ

മാഷാ അല്ലാഹ് സ്റ്റിക്കർ

ജയരാജനെതിരെ CBI നടപടി രാഷ്ട്രീയ പ്രേരിതമല്ല എന്ന് പറയാൻ VS പോലും ശ്രമിച്ചപ്പോൾ മുഖ്യൻ പാലിച്ച മൗനം പലതിലുമുള്ള പങ്കിനെ തന്നെയാണ് കാണിക്കുന്നത് ..
അല്ലെങ്കിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ചൂണ്ടികാണിക്കേണ്ട ഗതികേടിലേക്ക് നിങ്ങൾ എത്തില്ലല്ലോ ..

 ആഹ്വാനമല്ലേ

ആഹ്വാനമല്ലേ

ഷുഹൈബിനെ കൊന്ന കേസിലെ പ്രതിയെ പാർട്ടിയുടെ ഹീറോ ആയി വാഴ്ത്തുന്ന സോഷ്യൽ മീഡിയ വിപ്ലവത്തോട് അരുതെന്നു പറയാത്ത നിങ്ങളുടെ നിസ്സംഗത ഇനിയും കൊന്നോളൂ ആഘോഷിച്ചോളു എന്ന ആഹ്വാനമല്ലേ കൊടുക്കുന്നത് ...

 നിങ്ങളെത്ര കൊന്നാലും

നിങ്ങളെത്ര കൊന്നാലും

കൊന്ന് കൊല്ലിച്ചും മതിയായെങ്കിൽ കുറഞ്ഞ പക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവസാനിപ്പിക്കാം ഈ കാടത്തം ..ഇല്ലെങ്കിലും ഈ കൊടി ഞങ്ങൾ താഴെ വെക്കില്ല .. നിങ്ങളെത്ര കൊന്നാലും ..

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Facebook post about kasargode political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X