കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ജീവന്‍ പണയം വച്ചാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്; കെഎസ്ആര്‍ടിസി ഡ്രൈവറെക്കുറിച്ച് യാത്രക്കാരന്‍

  • By Vishnu
Google Oneindia Malayalam News

കോട്ടയം: ഒരാഴ്ച മുമ്പ് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക പോയ ഗരുഡ ബസ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്വന്തം ജിവന്‍ പണയം വച്ച് ഡ്രൈവര്‍ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. സേലം ഹൈവയില്‍ ഉണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ജോണ്‍ കെന്നഡി മരണപ്പെട്ടു.

യാത്രക്കാരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയ ഡ്രൈവറെക്കുറിച്ച് ബസിലെ യാത്രക്കാരനായിരുന്ന അന്തു ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്. ബസ്സില്‍ ഡ്രൈവറുടെ സമീപത്തെ സീറ്റിലായാരുന്നു അനന്തു ഇരുന്നത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറ്റപ്പെടുത്തയവര്‍ക്കുള്ള മറുപടിയാണ് അനന്തുവിന്റെ കുറിപ്പ്.

selam accident

സേലത്ത് വച്ച് ഒരു വാഹനത്തെ മറികടന്ന് പോകവെ മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടതായിരുന്നു അപകടത്തിന് കാരണമെന്ന് അനന്തു പറയുന്നു. കൂട്ടിയിടി ഒഴിവാക്കാനാവില്ലായിരുന്നു. എന്നാല്‍ സ്വന്തം ജീവന്‍ പോകുമെന്നറിഞ്ഞിട്ടും പരമാവധി വെട്ടിച്ച് ഡ്രൈവര്‍ വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു.

ബസിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി ഡ്രൈവര്‍ ജോണ്‍ കെന്നഡി തന്റെ ജീവന്‍ ബലികൊടുക്കുകയായിരുന്നുവെന്ന് അനന്തു പറയുന്നു. ആകെയുണ്ടായിരുന്ന രണ്ട് സെക്കന്റ് സമയം കൊണ്ട് പരമാവധി അപകടമൊഴിവാക്കാന്‍ ശ്രമിച്ചു പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ജോണ്‍ കെന്നഡി.

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റാര്‍ക്കുമൊരു പരിക്കുമേല്‍ക്കാതെ രക്ഷപെടാനായി. എന്റെ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ്സ് പൊട്ടിയതിന്റെ ചെറിയ തരികള്‍ കയ്യിലും മുഖത്തും തെറിച്ചതും, ഒന്നു രണ്ട് പേര്‍ക്ക് മുന്നിലെ സീറ്റി കൈയ്യും കാലും തട്ടിയതിന്റെ ചെറിയ വേദനയുള്ളതുമൊഴിച്ചാല്‍ എല്ലാവരും സേഫ്.

Read Also: പോലീസിനെ ഭരിക്കുന്നത് പിണറായി തന്നെയല്ലേ ? മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് മൈക്ക് നിഷേധിച്ചു...

അപകടത്തിന് കാരണം കര്‍ണാടക പോലീസാണെന്നും അനന്തു ആരോപിക്കുന്നുണ്ട്. ഡിവൈഡറും സിഗ്നലുമൊക്കെയുള്ളിടത്ത് നിന്ന് പോലീസ് ചെക്കിംഗ് നടത്തി പണം തട്ടാറുണ്ട്. റോഡിന്റെ നടുക്ക് വച്ച് ലോറിയെ പോലീസ് തടഞ്ഞതുകൊണ്ടാണ് അവര്‍ക്ക് പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വന്നതെന്നും അനന്തു ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Read Also: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്വകാര്യ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു; ഡ്രൈവര്‍ ഉറങ്ങി ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Facebook post on KSRTC accident in Selam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X